Latest NewsKeralaIndia

‘ആ ഒളിഞ്ഞു നിൽക്കുന്നവനെ സൂക്ഷിച്ചു നോക്കൂ’ ഒറിജിനൽ വാരിയം കുന്നന്റെ ചിത്രം പുറത്ത് വിട്ട് അലി അക്ബർ

കുഞ്ഞഹമ്മദാജിക്ക് അറുപതിൽ കുറയാത്ത പ്രായം തോന്നി. കറുത്തിരുണ്ട നിറം. വായിൽ പല്ലുണ്ടോ എന്നു സംശയം .

കൊച്ചി: വാരിയം കുന്നന്റെ ചിത്രം റമീസ് പുറത്തു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ പലരും അതിൽ സംശയമുന്നയിച്ചിരുന്നു. ഒരു വിദേശിയെ പോലെ കാണുന്ന ആളാണോ വാരിയം കുന്നൻ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥ വാരിയം കുന്നന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ അലി അക്ബർ.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഒളിഞ്ഞിരിക്കുന്ന വ്യക്തിയെ കാണാൻ ഒന്ന് zoom ചെയ്‌താൽ മതി .ഇത്ര സെക്യൂരിറ്റിയോടെ കൊണ്ട് പോകണമെങ്കിൽ അത് മാറ്റാരുമായിരിക്കില്ല .മാപ്പിള ലഹള എന്ന് സേർച്ച്‌ ചെയ്‌താൽ നിങ്ങൾക്ക് കിട്ടുന്ന പ്രധാന ചിത്രവും ഇത് തന്നെ… അമേരിക്കയിൽ പോവാതെ ഗൂഗിൾ തിരഞ്ഞു കഷ്ടപ്പെട്ട് കണ്ടു പിടിച്ചതാ real ഒറിജിനൽ .

കുഞ്ഞഹമ്മദാജിക്ക് അറുപതിൽ കുറയാത്ത പ്രായം തോന്നി. കറുത്തിരുണ്ട നിറം. വായിൽ പല്ലുണ്ടോ എന്നു സംശയം . ഒരു ഒത്ത മനുഷ്യന്‍റെ നീളംതന്നെ കഷ്ടിയേ ഉള്ളൂ. വണ്ണം വളരെയില്ല. നന്ന മെലിഞ്ഞിട്ടുമല്ല. കറുത്ത ഒരു കുപ്പായമാണ് ധരിച്ചിരുന്നത്. അരയിൽ ഒരു വാളുണ്ട്. കൈയ്യിൽ ഒരു തോക്കുമുണ്ട്. തലയിൽ എന്താണ് ധരിച്ചിരുന്നത് എന്ന് ഇപ്പോൾ ഓർക്കുന്നില്ല. മുഖത്തു ശൂരതയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, താൻ ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം മുഖത്തു നല്ലവണ്ണം സ്ഫുരിച്ചിരിക്കുന്നു.

കൂട്ടത്തിലുള്ളവരിൽ ചിലരുടെ കയ്യിൽ വാളും ചിലരുടെ കൈയ്യിൽ തോക്കും കുന്തവുമുണ്ട്. പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷൻ കയ്യേറി കരസ്ഥമാക്കിയ ആയുധങ്ങളായിരുന്നു ഇവയിൽ അധികവും. അവരെല്ലാം ഹാജിയുടെ ചുറ്റും സമീപത്തായി നിന്നിരുന്നു.
അതുവരെ കാണാൻ സംഗതി വന്നിട്ടില്ലെങ്കിലും, അന്ന് ഒന്നാമതായി കാണുന്നതാണെന്നും മറ്റും കുശലപ്രശ്നങ്ങൾ കഴിഞ്ഞതിനു ശേഷം…..
മാധവൻ നായർ

shortlink

Related Articles

Post Your Comments

Related Articles


Back to top button