ThiruvananthapuramLatest NewsKeralaNews

ദത്ത് വിവാദം : അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പടെ ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് പോലീസ്

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പടെ ആറ് പ്രതികളാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

Also Read : ജോജു ജോർജിനെ അക്രമിച്ച സംഭവം: ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് പോലീസ്. ചോദ്യം ചെയ്യാൻ അനുമതി വേണമെന്നും കോടതിയിൽ ആവശ്യപെട്ടിട്ടുണ്ട്. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് കോടതി നേരുത്തേ നിർദേശിച്ചിരുന്നു. ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ കൃത്യത വരുത്തണമെന്നും കോടതി പറഞ്ഞു.

കുഞ്ഞിനെ തിരിച്ചു കിട്ടാൻ അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 19ന് താൻ ജന്മം നൽകിയ കുഞ്ഞിനെ തന്റെ മാതാപിതാക്കൾ എടുത്തുകൊണ്ടു പോയെന്നും, കുട്ടിയെ വിട്ടുകിട്ടാൻ ശിശുക്ഷേമ സമിതിയടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button