Latest NewsNewsIndia

ശ​രിയാ​യ​ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ ഒ​രു കേ​സിലും ക്രി​മി​ന​ൽ ന​ട​പ​ടി​ എ​ടു​ക്ക​രു​തെ​ന്ന്​​ സു​പ്രീം കോ​ട​തി

കൃ​ത്യ​മാ​യ അ​വ​ബോ​ധ​മി​ല്ലാ​തെ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ നി​ര​പ​രാ​ധി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​എ​സ്. റെ​ഡ്​​ഡി, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി

ഡ​ൽ​ഹി: ക്രിമിനൽ കേസുകൾ ചാർജ് ചെയുന്നത് സംബന്ധിച്ച്‌ സുപ്രീം കോടതി പുതിയ നിർദേശം നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു കേസിലും ക്രിമിനൽ നടപടി എടുക്കരുതെന്നാണ് കോടതി നിർദേശം. ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനു മുൻപ് വ്യക്തിമായ അന്വേഷണം നടത്തിയിരിക്കണമെന്നും കോടതി പറഞ്ഞു. കേസിലെ വസ്തുതകൾ കണ്ടെത്തി മുന്നോട്ട് പോകുകയാണ്‌ ബന്ധപെട്ട ഉദ്യോഗസ്ഥന്റെ ചുമതലയെന്നും കോടതി കൂട്ടിച്ചേർത്തു.

​Also Read : വിദ്യാകിരണം പദ്ധതിയിൽ വൻതട്ടിപ്പ്: തെളിവുകൾ നിരത്തി ബിജെപിമധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കാ​രിന്റെ ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ റൈ​റ്റ​ർ സേ​ഫ്​​ഗാ​ർ​ഡ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഡ​യ​റ​ക്​​ട​ർ​ ഡാ​യേ​ൽ വി​ല്യം ഡി​സൂ​സ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. നിയ​മ വ്യ​വ​സ്​​ഥ​ക​ളെ കു​റി​ച്ചും അ​പേ​ക്ഷ സം​ബ​ന്ധി​ച്ചും കൃ​ത്യ​മാ​യ അ​വ​ബോ​ധ​മി​ല്ലാ​തെ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ നി​ര​പ​രാ​ധി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​എ​സ്. റെ​ഡ്​​ഡി, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഒ​രു ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ, മാ​നേ​ജ​ർ, സെ​ക്ര​ട്ട​റി, അ​ല്ലെ​ങ്കി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യോ ഒ​ത്താ​ശ​യോ​ടെ​യോ കു​റ്റ​കൃ​ത്യം ന​ട​ന്നാ​ൽ അ​തി​ന്റെ ധാ​ർ​മി​ക ബാ​ധ്യ​ത സ്​​ഥാ​പ​ന​ത്തി​നാ​ണെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ഒ​രു ജീ​വ​ന​ക്കാ​ര​ന്റെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി തൊ​ഴി​ലു​ട​മ​ക്കു​ണ്ടാ​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ധാ​ർ​മി​ക ബാ​ധ്യ​ത​യെ​ന്ന​തു​കൊ​ണ്ട്​ നി​യ​മ​ത്തി​ൽ വി​വ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. പുതിയ നിർദേശങ്ങൾ അനുസരിച്ചു വേണം ബന്ധപെട്ട ഉദ്യോഗസ്ഥർ അന്വേഷണം നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button