Latest NewsIndiaNews

ക്രെഡിറ്റ് കാർഡിലെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കാനെന്ന വ്യാജേന തട്ടിപ്പ്

മംഗളൂരു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ 7 ലക്ഷം രൂപ നഷ്ടപെട്ടതായാണ്‌ യുവാവ് പരാതി നൽകി

മംഗളൂരു: ക്രെഡിറ്റ് കാർഡിലെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കാനെന്ന വ്യാജേന വൻ തട്ടിപ്പ്. മംഗളൂരു സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മംഗളൂരു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ 7 ലക്ഷം രൂപ നഷ്ടപെട്ടതായാണ്‌ യുവാവ് പരാതി നൽകിയിരിക്കുന്നത്. ബാങ്ക് ജീവനകാരിയാണെന്ന വ്യാജേന വിളിച്ച സ്ത്രീയാണ് ക്രെഡിറ്റ്‌ കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്ന് യുവാവ് മൊഴി നൽകി.

Also Read:  തൊഴിലുറപ്പിന് പണമില്ല: കേരളവും പ്രതിസന്ധിയിലേക്ക്, അനുവദിച്ച തുക മുഴുവൻ ചെലവിട്ട് കേരളം ബാധ്യതയിലേക്ക്എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന യുവാവിന് ഒക്‌ടോബർ 29ന് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽനിന്ന് വിളിക്കുന്നുവെന്നുപറഞ്ഞ് സ്ത്രീയുടെ ​കാൾ വന്നത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്നുപറഞ്ഞ് വിശദാംശങ്ങൾ ശേഖരിച്ചു.ക്രെഡിറ്റ്‌ കാർഡ് പരിധി വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം ഒ.ടി.പി വാങ്ങുകയായിരുന്നു. അപ്പോൾ തന്നെ 99,274 രൂപ ഇയാളുടെ അക്കൗണ്ടിൽനിന്ന് നഷ്​ടപ്പെട്ടു.

അതിനുശേഷം ഘട്ടംഘട്ടമായി 6,94,918 രൂപ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് നഷ്​ടപ്പെടുകയായിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു . മംഗളൂരു സൈബർ ക്രൈം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button