കൊച്ചി : പൊതുജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം. ജനങ്ങളുടെ സഹകരണവും പ്രതിഷേധങ്ങളിൽ ആവശ്യമാണ് . പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരങ്ങളാകണം രാഷ്ട്രീയ പാർട്ടികൾ നടത്തേണ്ടതെന്നും റഹീം പറഞ്ഞു. മീഡിയ വണിനോടാണ് റഹീം ഇക്കാര്യം പറഞ്ഞത്.
നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത നടപടി കോൺഗ്രസിന്റെ ധിക്കാരമാണെന്നും റഹീം പറഞ്ഞു. കെ.സുധാകരന്റെ കാർമികത്വത്തിൽ കോൺഗ്രസ് ഒരു ഗുണ്ടാ സംഘമായി മാറിയിരിക്കുന്നതിന്റെ തെളിവാണ് ഇന്ന് കൊച്ചിയിൽ നമ്മൾ കണ്ടതെന്നും റഹീം വ്യക്തമാക്കി. ഇന്ധന വിലവർധനക്കെതിരെ സമരം ചെയ്യാനുള്ള രാഷ്ട്രീയവും ധാർമികവുമായ അവകാശം കോൺഗ്രസിനില്ല. കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ ഇന്ധന വില നിർണയാധികാരം കമ്പനികൾക്ക് നൽകിയത് കാരണമാണ് വില അടിക്കടി കൂടുന്നതെന്നും റഹീം പറഞ്ഞു.
Read Also : ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശിക്കാം
ഇന്ധന വിലവർധന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഏത് ജനകീയ വിഷയമുയർത്തിയുള്ള സമരമാണെങ്കിലും ശരി അത് പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ട് കുറച്ച് നടത്താനുള്ള ഉത്തരവാദിത്തം അത് നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും റഹീം പറഞ്ഞു.
Post Your Comments