ErnakulamNattuvarthaLatest NewsKeralaNews

കള്ളുകുടിച്ചല്ല വന്നത്, വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന്‍ ജോജു ജോര്‍ജ്

മദ്യപിച്ചെത്തിയാണ് ജോജു ബഹളംവച്ചതെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചത്

കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. മദ്യപിച്ചെത്തിയാണ് ജോജു ബഹളംവച്ചതെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചത്. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.

അതേസമയം താന്‍ ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറാറില്ലെന്ന് ജോജു പറഞ്ഞു. തനിക്കവരുടെ മൂല്യം അറിയാമെന്നും വനിതാ പ്രവര്‍ത്തകയെ കണ്ടിട്ടു പോലുമില്ലെന്നും ജോജു പറഞ്ഞു. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് 5 വര്‍ഷമായെന്നും ആശുപത്രിയില്‍ പോയി മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ‘പോകാനുള്ള സമയമായി’: ആന്‍സി അവസാനമായി കുറിച്ച വാക്കുകള്‍ അറംപറ്റി, വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്തുക്കള്‍

താന്‍ ചെയ്ത കാര്യത്തില്‍ തെറ്റ് തോന്നുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെ ആശുപത്രിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ജനജീവിതം സ്തംഭിപ്പിച്ച് വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button