ഗുരുഗ്രാം: കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഭാര്യ മിണ്ടുന്നില്ല. കാരണം കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്‍കി. ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ പങ്കജ് ശര്‍മ്മ എന്ന യുവാവാണ് ഭാര്യ കോമളിനെ കാമുകനൊപ്പം അയച്ചത്. കഴിഞ്ഞ മേയില്‍ ആയിരുന്നു കോമളുമായി പങ്കജിന്റെ വിവാഹം നടന്നത്.
Read Also : കള്ളുകുടിച്ചല്ല വന്നത്, വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന്‍ ജോജു ജോര്‍ജ്
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭാര്യ തന്നോട് അകലം പാലിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്തതായി പങ്കജ് പറയുന്നു. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് പിന്റു എന്ന യുവാവുമായി പ്രണയത്തിലാണെന്ന് കോമള്‍ പറഞ്ഞത്. കൂടാതെ കോമളിന്റെ താത്പര്യ പ്രകാരമല്ലായിരുന്നു പങ്കജുമായി വിവാഹം നടന്നത്. കോമളിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തിയപ്പോഴും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെയാണ് കാമുകനൊപ്പം പോകാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിച്ചത്. ഇരുവരുടെയും വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജായിരുന്നു. വെള്ളിയാഴ്ച നടന്ന വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളും പങ്കെടുത്തു.
Post Your Comments