ദിസ്പൂര്‍: ആസമിലെ ബിശ്വനാഥ് ജില്ലയിയിൽ ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് കടയുടമ അപമര്യാദയായി പെരുമാറുകയും കടയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായിപരാതി. വിവരമറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ പെൺകുട്ടിയുടെ പിതാവിനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പരാതിയിൽ പറയുന്നു.
ഇയര്‍ ഫോണ്‍ വാങ്ങുന്നതിനായാണ് മൊബൈല്‍ ഫോണും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന കടയില്‍ പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടിക്ക് ഇയര്‍ ഫോണ്‍ നല്കാന് തയ്യാറാകാതിരുന്ന കടയുടമ ജീന്‍സ് ധരിച്ച് വന്നതിന് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും കടയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു.
കടയിലെത്തിയപ്പോള്‍ വൃദ്ധനായ കടയുടമ അപമര്യാദയായി പെരുമാറിയതായും ജീന്‍സ് ധരിച്ച് കടയിലെത്തിയതിന് ആക്ഷേപിച്ചതായും പെണ്‍കുട്ടി വ്യക്തമാക്കി. ഇനി മേലില്‍ കടയില്‍ കയറുരുതെന്ന് താക്കീത് നൽകി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ബുര്‍ഖ ധരിക്കാതെ കടയിലെത്തുന്നത് തന്റെ കുടുംബത്തെ ബാധിക്കുമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു.
തനിക്കുണ്ടായ ഉണ്ടായ ദുരനുഭവം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. ഇതേതുടർന്ന് വിവരം ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞു.
Post Your Comments