ഡൽഹി: ക്രിമിനൽ കേസുകൾ ചാർജ് ചെയുന്നത് സംബന്ധിച്ച് സുപ്രീം കോടതി പുതിയ നിർദേശം നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു കേസിലും ക്രിമിനൽ നടപടി എടുക്കരുതെന്നാണ് കോടതി നിർദേശം. ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനു മുൻപ് വ്യക്തിമായ അന്വേഷണം നടത്തിയിരിക്കണമെന്നും കോടതി പറഞ്ഞു. കേസിലെ വസ്തുതകൾ കണ്ടെത്തി മുന്നോട്ട് പോകുകയാണ് ബന്ധപെട്ട ഉദ്യോഗസ്ഥന്റെ ചുമതലയെന്നും കോടതി കൂട്ടിച്ചേർത്തു.
Also Read : വിദ്യാകിരണം പദ്ധതിയിൽ വൻതട്ടിപ്പ്: തെളിവുകൾ നിരത്തി ബിജെപിമധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവിനെതിരെ കർണാടകയിലെ പ്രമുഖ കമ്പനിയായ റൈറ്റർ സേഫ്ഗാർഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡായേൽ വില്യം ഡിസൂസ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമ വ്യവസ്ഥകളെ കുറിച്ചും അപേക്ഷ സംബന്ധിച്ചും കൃത്യമായ അവബോധമില്ലാതെ നിയമം നടപ്പാക്കുന്നത് നിരപരാധി ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിക്കുമെന്നും ജസ്റ്റിസുമാരായ ആർ.എസ്. റെഡ്ഡി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു കമ്പനിയുടെ ഡയറക്ടർ, മാനേജർ, സെക്രട്ടറി, അല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥൻ എന്നിവരുടെ സമ്മതത്തോടെയോ ഒത്താശയോടെയോ കുറ്റകൃത്യം നടന്നാൽ അതിന്റെ ധാർമിക ബാധ്യത സ്ഥാപനത്തിനാണെന്നും കോടതി വ്യക്തമാക്കി. ഒരു ജീവനക്കാരന്റെ പ്രവർത്തനഫലമായി തൊഴിലുടമക്കുണ്ടാകുന്ന ഉത്തരവാദിത്തമാണ് ധാർമിക ബാധ്യതയെന്നതുകൊണ്ട് നിയമത്തിൽ വിവക്ഷിക്കപ്പെടുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. പുതിയ നിർദേശങ്ങൾ അനുസരിച്ചു വേണം ബന്ധപെട്ട ഉദ്യോഗസ്ഥർ അന്വേഷണം നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.
Post Your Comments