മംഗളൂരു: ക്രെഡിറ്റ് കാർഡിലെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കാനെന്ന വ്യാജേന വൻ തട്ടിപ്പ്. മംഗളൂരു സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മംഗളൂരു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ 7 ലക്ഷം രൂപ നഷ്ടപെട്ടതായാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. ബാങ്ക് ജീവനകാരിയാണെന്ന വ്യാജേന വിളിച്ച സ്ത്രീയാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്ന് യുവാവ് മൊഴി നൽകി.
Also Read: തൊഴിലുറപ്പിന് പണമില്ല: കേരളവും പ്രതിസന്ധിയിലേക്ക്, അനുവദിച്ച തുക മുഴുവൻ ചെലവിട്ട് കേരളം ബാധ്യതയിലേക്ക്എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന യുവാവിന് ഒക്‌ടോബർ 29ന് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽനിന്ന് വിളിക്കുന്നുവെന്നുപറഞ്ഞ് സ്ത്രീയുടെ കാൾ വന്നത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്നുപറഞ്ഞ് വിശദാംശങ്ങൾ ശേഖരിച്ചു.ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം ഒ.ടി.പി വാങ്ങുകയായിരുന്നു. അപ്പോൾ തന്നെ 99,274 രൂപ ഇയാളുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു.
അതിനുശേഷം ഘട്ടംഘട്ടമായി 6,94,918 രൂപ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു . മംഗളൂരു സൈബർ ക്രൈം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Post Your Comments