വിശ്വരാജ്
Oct 31 – ദേശീയ ഏകത ദിനം. സർദാർ പട്ടേൽ ജന്മദിനം.
#NationalUnityDay
ഗാന്ധി വധവും RSS നിരോധനവും സർദാർ പട്ടേലും :
ന്യൂഡൽഹി: ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിൽ Rss നെ പൂർണ്ണമായി നിരോധിക്കാൻ ആവശ്യപ്പെട്ട നെഹ്രുവിനോട് സർദാർ പട്ടേൽ പറഞ്ഞതു അതിനുള്ള ശക്തമായ തെളിവുകൾ നൽകാൻ ആയിരുന്നു. 1933 മുതൽ 1950 വരെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന നെഹ്രുവും ഇന്ത്യൻ ആഭ്യന്തര മന്ത്രി ആയിരുന്നു സർദാർ പട്ടേലും നടത്തിയ കത്തിടപാടുകളുടെ സമാഹാരത്തിൽ ആണ് ഇതിനെ കുറിച്ചു പരാമർശം ഉള്ളത്.
ഡൽഹി യൂണിവേഴ്സിറ്റി ചരിത്ര പ്രൊഫസർ ആയിരുന്ന Dr. നീരജ സിങ് ഈ കത്തുകളുടെ സമഹാരത്തെ അധികരിച്ച് എഴുതിയ പുസ്തകത്തിൽ In Nehru-Patel: Agreement within Differences മേല്പറഞ്ഞതിനെ കുറിച്ചു തെളിവുകളും വിശദീകരണങ്ങളും ഉണ്ട്. കത്തുകൾ ഇന്നും ലഭ്യമാണല്ലോ…
A Delhi University history professor Neerja Singh has compiled and edited a series of letters exchanged between our first Prime Minister Pandit Jawaharlal Nehru and then Home Minister and Deputy Prime Minister Sardar Vallabhbhai Patel.
In Nehru-Patel: Agreement within Differences, professor Singh has put together a series of letters exchanged between the two prominent leaders between 1933- 1950.
In an interview to rediff.com’s Priyanka, she argued that they possessed very different personalities and temperaments, yet both were deeply secular. However, timely differences erupted between the two because they believed in dealing with issues differently.
Nehru wanted to completely ban the Rashtriya Swayamsevak Sangh after the assassination of Mahatma Gandhi. But Patel argued that they couldn’t do so because of lack of concrete evidence against the saffron outfit, and, being a democratic country, issues had to be dealt with as per the rule of law.
ഗാന്ധി വധം ഒരു മറയാക്കി കൊണ്ടു RSS നെ പൂർണ്ണമായി എന്നെന്നേക്കും ആയി നിരോധിക്കണം എന്നാണ് നെഹ്റു ആഗ്രഹിച്ചത്.
പക്ഷെ അന്നത്തെ അഭ്യന്തര മന്ത്രി ആയിരുന്ന സർദാർ പട്ടേൽ അതിനെ എതിർത്തു. തക്കതായ കാരണം ഇല്ലാതെ, തെളിവുകൾ ഇല്ലാതെ ജനാധിപത്യ രാജ്യത്തെ സംഘടനയെ നിരോധിക്കാൻ സാധ്യമല്ല എന്ന അഭിപ്രായമായിരുന്നു പട്ടേലിന്. ഒരു ജനാധിപത്യ രാജ്യത്തു നിയമവും ഭരണഘടനയും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന്റെ വ്യക്തിപരമായ പകപോക്കലുകൾ നടക്കില്ല എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
പിന്നീട് 1949 ൽ ഗാന്ധി വധത്തിന്റെ പേരിൽ കോൺഗ്രസ് സർക്കാർ RSS ന് മുകളിൽ ഏർപ്പെടുത്തിയ ‘ താൽക്കാലിക നിരോധനം’ ഔദ്യോഗികമായി നിരുപാധികം പിൻവലിക്കുകയായിരുന്നു… 1949 സെപ്റ്റംബർ 14 നു ബോംബെ ലെജിസ്ലേറ്റിവ് അസംബ്ളിക്ക് നൽകിയ രേഖയിൽ അന്നത്തെ മുംബൈ സ്റ്റേറ്റ് ആഭ്യന്തര മന്ത്രി മൊറാർജി ദേശായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. Rss ന്റെ മേൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത് നിരുപാധികം ആയിരുന്നു എന്ന്.
1947 മുതൽ 2014 വരെ നെഹ്റു മുതൽ ഇന്ദിര, രാഹുൽ ഗാന്ധി വരെയും മഹാത്മാ ഗാന്ധി വധം എന്ന ഭാരം RSS ന്റെ മേൽ കെട്ടിവെക്കാൻ പരമാവധി ശ്രമിച്ചു അതി ദയനീയമായി പരാജയപ്പെട്ടതാണ്.. രാഹുൽ ഗാന്ധി Rss നെതിരെ നടത്തിയ ഗാന്ധി ഹത്യ പ്രയോഗത്തിന്, മുംബൈ ഭീവണ്ടി കോടതിയിൽ നിന്ന് ജാമ്യം എടുത്താണ് ഇപ്പോൾ കറങ്ങി നടക്കുന്നത്.. ഭരണ സ്വാധീനം ഉപയോഗിച്ചു കൊണ്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ടും അനേകം അന്വേഷണ കമ്മീഷനുകളെ ഇതിനായി കോൺഗ്രസ് സർക്കാർ നിയോഗിച്ചു എങ്കിലും വിധി എന്നും സത്യത്തിനൊപ്പം ആയിരുന്നു, RSS നു ഒപ്പം ആയിരുന്നു.
The ban was lifted unconditionally. Here is the proof. In a written statement to the Bombay Legislative Assembly on September 14, 1949 (Proceedings p2126) the Home Minister Morarji Desai admitted that the ban on RSS was no longer vb considered necessary; it was lifted unconditionally; and the RSS gave no undertaking.
https://www.thehindu.com/opinion/op-ed/Lifting-of-ban-on-RSS-was-unconditional/article11806185.ece
ഗാന്ധി വധത്തെ കുറിച്ചുള്ള RSS ബന്ധത്തെ ആരോപിക്കുന്ന കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് കാർ ഏറ്റവും പെട്ടെന്ന് തന്നെ Update ചെയ്യേണ്ടത് ഇതിന്മേൽ 2016 ൽ ഉണ്ടായ കോടതി വിധിയാണ്.
Rss ആണ് മഹാത്മാഗാന്ധിയെ കൊന്നത് എന്നു മഹാരാഷ്ട്രയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിയെ കോടതിയിൽ വിളിച്ചു വരുത്തി കോടതി 15000 രൂപയുടെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. മാനനഷ്ട കേസ് ഇപ്പോഴും നടക്കുന്നുണ്ട്. വാർത്ത ഇവിടെ വായിക്കാം..
https://timesofindia.indiatimes.com/india/Rahul-Gandhi-gets-bail-in-RSS-defamation-case/articleshow/55452514.cms
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ആണ് സർദാർ പട്ടേലിന്റെ നാമത്തിൽ മോഡി ലോകത്തിന് സമർപ്പിച്ചത്.. നാളെ ഈ ലോകാത്ഭുതം കാണാൻ വരുന്ന ഇന്ത്യക്കാരും വിദേശികളും ഇനി സർദാർ പട്ടേലിനെ കുറിച്ചു കൂടുതൽ അന്വേഷിച്ചു തുടങ്ങും, പഠിക്കും.
550 ൽ പരം നാട്ടുരാജ്യങ്ങളെ ഒരുമിച്ചു ചേർത്തു കൊണ്ട് ഇന്ന് കാണുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ആക്കി മാറ്റിയ മഹാനായ ആ ദേശീയവാദിയുടെ ചരിത്രം പഠിക്കുമ്പോൾ ലോകത്തിന് മനസിലാവും, . മഹാനായ സർദാർ പട്ടേൽ എന്ന ഉരുക്ക് മനുഷ്യന്റെ ദേശീയ ബോധവും ദീർഘദൃഷ്ടിയും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയായിരുന്നു മോദി ചെയ്തത്.
സർദാർ പട്ടേലിനെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഭാരതത്തിന്റെ ശില്പി ആരാണെന്നും അവിടെ എന്തു കൊണ്ട് നെഹ്റു ഇല്ല എന്നതും ഇൻഡ്യയും ലോകവും ചർച്ച ചെയ്യാൻ തുടങ്ങും…
Post Your Comments