Latest NewsKeralaIndia

കർണ്ണാടകയിലുൾപ്പെടെ അധികാരത്തിനു വേണ്ടി യഥാർത്ഥ കുതിരക്കച്ചവടം നടത്തുന്നത് കൊണ്ഗ്രസ്സ്, മുഖ്യമന്ത്രി പദമുൾപ്പെടെ ദാനം ചെയ്തു : ബിജെപിക്കെതിരെയുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ മറുപടിയുമായി യുവാവ്

24 മണിക്കൂറിനു ഉള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവശ്യപ്പെടണം ; എന്നീ 2 ആവശ്യങ്ങളും സുപ്രീം കോടതി തള്ളാൻ ഉള്ള കാരണവും ഭരണഘടനയിലെ ഗവർണ്ണറുടെ വിവേചനാധികാരം തന്നെയാണ്...

ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണങ്ങൾ പൊളിച്ചടുക്കി യുവാവ്. വിശ്വരാജ് എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കോൺഗ്രസിനെ പൊളിച്ചടുക്കിയിരിക്കുന്നത് .

മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾ ചർച്ച ആയപ്പോൾ മുതൽ കേൾക്കുന്നു, ഗോവയിലും മണിപ്പൂരിലും മേഖാലയയിലും, കർണ്ണടകയിലും കുതിരക്കച്ചവടം നടത്തി സർക്കാർ ഉണ്ടാക്കിയ ബിജെപി…. ??? അപ്പോൾ മഹാരാഷ്ട്രയെ പറ്റി പറയാൻ നിങ്ങൾക്ക് എന്തു യോഗ്യത ?? !!!

മൂന്നാല് ദിവസമായി കേൾക്കുന്ന ഒരു വിചിത്ര വാദമുഖം ആണ് -ഗോവയിലും മണിപ്പൂരിലും സർക്കാർ ഉണ്ടാക്കാൻ ബിജെപി ചെയ്തത് ആണത്രേ കർണാടകയിലും മഹാരാഷ്ട്രയിലും എല്ലാം കോൺഗ്രസ് ചെയ്തത് എന്ന്…
ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് ഹിയർ ഫൂൾസ്….!!!

ആദ്യമായി ഈ വിഷയത്തിൽ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഗവർണ്ണറുടെ വിവേചനാധികാരം .

ഇന്ത്യയുടെ പരമാധികരി ഇന്ത്യൻ പ്രസിഡന്റ് എന്ന പോലെ ഒരു സ്റേറ്റിന്റെ അധികാരി ഗവർണ്ണർ ആണ്.. തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വന്നാൽ ഭരണഘടനയെ മുൻനിർത്തി കൊണ്ടു തന്നെ അദ്ദേഹത്തിന് 2 മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നു സ്വീകരിക്കാം…

1. ഏറ്റവും വലിയ കക്ഷിയെ/ സഖ്യത്തിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാം. ശേഷം കുറഞ്ഞ ദിവസത്തിനുള്ളിൽ ആ കക്ഷി സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.. അല്ലെങ്കിൽ പുറത്തു പോകേണ്ടി വരും .മുൻ പ്രസിഡന്റ് R വെങ്കിട്ടരാമൻ ഈ വിധത്തിൽ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചിരുന്ന ആളാണ്..

2. തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യം ആയി ചേർന്നു , സഖ്യത്തിലെ എല്ലാ പാർട്ടിക്കാരും ഒപ്പു വച്ച സമ്മതപത്രം ഗവർണ്ണർ മുൻപാകെ സമർപ്പിച്ചാൽ ഏറ്റവും വലിയ കക്ഷിക്ക് പകരം ഭൂരിപക്ഷം ഉണ്ടെന്നു ക്ലൈം ചെയ്യുന്ന സഖ്യത്തിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാം.മുൻ പ്രസിഡന്റ് KR നാരായണൻ ഈ പ്രകാരം സർക്കാർ ഉണ്ടാക്കാൻ സഖ്യ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്..

മേൽപറഞ്ഞ രണ്ടു മാർഗ്ഗങ്ങളും ഭരണഘടനപരമായി തെറ്റൊന്നും ഇല്ല എന്നത് വസ്തുതയാണ്.. സുപ്രീം കോടതിക്കും ഈ കാര്യത്തിൽ എതിര് പറയാൻ സാധിക്കില്ല എന്നത് കൊണ്ടാണല്ലോ കർണാടകയിൽ 2018 ൽ പാതിരാത്രിക്ക് സെഷൻ കൂടിയ സുപ്രീം കോടതി കോൺഗ്രസ് – JDS സഖ്യത്തിന്റെ ഹർജി തള്ളി കൊണ്ടു ബിജെപിയുടെ BS യെദ്യൂരപ്പയോട് മുഖ്യമന്ത്രി ആയി ആദ്യം സത്യ പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടത്… അപ്പോൾ ഭരണഘടന പ്രകാരം ഒരു തെറ്റും സുപ്രീം കോടതി പോലും പറഞ്ഞിട്ടില്ല എന്നു മനസ്സിലായല്ലോ.

a) ഇപ്പോൾ മഹാരാഷ്ട്രയിലും ഫഡ്നാവിസ് സർക്കാരിനെ പുറത്താക്കണം എന്നും പറഞ്ഞതും,
b)24 മണിക്കൂറിനു ഉള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവശ്യപ്പെടണം ;
എന്നീ 2 ആവശ്യങ്ങളും സുപ്രീം കോടതി തള്ളാൻ ഉള്ള കാരണവും ഭരണഘടനയിലെ ഗവർണ്ണറുടെ വിവേചനാധികാരം തന്നെയാണ്…

ഗോവയും മണിപ്പൂരും മേഖാലയയും ബിജെപി സർക്കാരും…
————————————————-

ഫെബ്രുവരി 2017 ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ഗോവയിൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി ആയി. 13 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയി. 3 വീതം സീറ്റുകൾ നേടിയ ഗോവ ഫോർവെർഡ് പാർട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും 3 സ്വതന്ത്രരും കൂടി ചേർന്ന് 22 സീറ്റുകളുടെ ഭൂരിപക്ഷം നേടി സർക്കാർ ഉണ്ടാക്കി. തികച്ചും ഭരണഘടന അനുശാസിക്കുന്ന രീതിക്ക് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ ബിജെപി സഖ്യം ഉണ്ടാക്കി സർക്കാർ ഉണ്ടാക്കി . ഭരണഘടന അനുശാസിക്കുന്ന വകുപ്പുകൾ വച്ചു കൊണ്ടു തന്നെ ബിജെപി യുടെ മനോഹർ പാരിക്കർ മുഖ്യമന്ത്രി ആയി ചുമതല ഏറ്റു….
ഭരിക്കുന്ന സർക്കാർ സഖ്യം നയിക്കുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആയ ബിജെപി.. പോയിന്റ് നമ്പർ 2 നോക്കുക..

എന്നാൽ കർണ്ണാടകയിൽ നടന്നത് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ കോൺഗ്രസ് മുഖ്യമന്ത്രി പദം അടക്കം എന്ത് വേണേലും തരാം എന്ന് “വാഗ്ദാനം”നടത്തി, മൂന്നാമത്തെ വലിയ കക്ഷി ആയ കുമാരസ്വാമിയുടെ JDS നെ മുഖ്യമന്ത്രി പദം അടക്കം അനവധി ഓഫറുകൾ കൊടുത്തു കൊണ്ടു, Consideration or by any means of consideration ഉപയോഗിച്ച് വശപ്പെടുത്തുകയാണ് ചെയ്തത്. ഭരണഘടന അനുവദിക്കുന്ന സഖ്യ സംവിധാനം ആണ് എങ്കിൽ ന്യായമായും ഗോവയിലെ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നു സഖ്യം നയിക്കേണ്ടത്. ഗോവയിൽ സഖ്യം നയിക്കുന്നത് ബിജെപി മുഖ്യമന്ത്രി ആണ് .

അങ്ങനെ എങ്കിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആണ് ന്യായമായും കർണ്ണാടകയിൽ 2018 ൽ കോൺഗ്രസ് – JDS സഖ്യത്തിന്റെ മുഖ്യമന്ത്രി ആവേണ്ടിയിരുന്നത്. കോഴയോ വാഗ്ദാനമോ കൊടുത്തു സഖ്യം ഉണ്ടാകുന്നതാണ് എങ്കിൽ കോഴ കരാർ പ്രകാരം മൂന്നാമത്തെയും നാലാമത്തെയും കക്ഷി ഒക്കെ മുഖ്യമന്ത്രി ആയി എന്നു വരും.. ജസ്റ്റ് ലൈക്ക് കർണാടക. കർണ്ണാടകയിൽ മുഖ്യമന്ത്രി ആയത് രണ്ടാമത്തെ വലിയ കക്ഷി കോൺഗ്രസ് അല്ല , കോൺഗ്രസിന്റെ പകുതി സീറ്റുകൾ മാത്രം ഉള്ള ജനതാ ദളിന്റെ നേതാവ് HD കുമാരസ്വാമി ആണ്… !!!! നോട്ട് ദിസ് പോയിന്റ്.

പിന്നീട് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി ജനങ്ങൾ വോട്ട് ചെയ്ത ബിജെപി ജനാധിപത്യ രീതിയിൽ ഭരണം പിടിച്ചു ഇപ്പോൾ കർണാടകയിൽ സുസ്ഥിരം ആയ ഭരണം കാഴ്ച വക്കുന്നു..

ഇനി പറയൂ കർണ്ണാടകയിൽ ബിജെപി ആണോ അതോ കോണ്ഗ്രസ്സ് ആണോ ജനാധിപത്യത്തെ അട്ടിമറിച്ചു ഭരണഘടന പണയം വച്ചു, നാണം കെട്ട രീതിയിൽ വാഗ്ദാനങ്ങൾ നിരത്തി കുതിരക്കച്ചവടം നടത്തി സർക്കാർ ഉണ്ടാക്കിയത്. ?

#മണിപ്പൂർ

മാർച്ച് മാസം 2017 ൽ മണിപ്പൂരിൽ നടന്ന തെരെഞ്ഞെടുപ്പ് നോക്കാം . അവിടെ നടന്ന തെരെഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ കോൺഗ്രസിന് 31 എന്ന സംഖ്യാ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ 21 സീറ്റുകൾ നേടിയ ബിജെപി തികച്ചും ഭരണഘടനാ പരമായി സഖ്യം ഉണ്ടാക്കി ഭരണം ഏറ്റെടുക്കാൻ ഗവർണറെ സമീപിച്ചു. 21 സീറ്റുകൾ നേടിയ ബിജെപി , 4 സീറ്റുകൾ നേടിയ നാഗാ പീപ്പിൾ ഫ്രണ്ട്, 4 സീറ്റുകൾ നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി, 1 സീറ്റ് നേടിയ ലോക് ജനശക്തി പാർട്ടി, 1 സീറ്റ് നേടിയ സ്വതന്ത്രർ എന്നിവർ ഒപ്പിട്ട സമ്മതപത്രവും ആയി ഭൂരിപക്ഷം കാണിച്ചു കൊണ്ട് ഗവർണറെ സമീപിച്ച ബിജെപിയെ ഗവർണ്ണർ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി തന്നെയാണ് മുഖ്യമന്ത്രി. അതായത് ബിജെപിയുടെ ബീരേന് സിംഗ് ആണ് മണിപ്പൂർ മുഖ്യമന്ത്രി അല്ലാതെ വഴിയേ പോയ മൂന്നാം കക്ഷി അല്ല.. ജസ്റ്റ് ലൈക്ക് കോണ്ഗ്രസ്സ് ഇൻ കർണ്ണാടക.

ഇനി നമുക്ക് #മേഘാലയ എടുക്കാം…
2018 മാർച്ചിൽ ആണ് മേഘാലയയിൽ തെരെഞ്ഞെടുപ്പ് നടന്നത്..

ബിജെപി കേവലം 2 സീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കോൺഗ്രസ് 60 അംഗ സഭയിൽ 20 സീറ്റുകൾ നേടി..പക്ഷെ ഇപ്പോഴത്തെ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ NPP യും 20 സീറ്റുകൾ നേടിയപ്പോൾ ബിജെപി കോൺഗ്രസിന് എതിരായി ഒരു സഖ്യം ഉണക്കാൻ NPP യെ സഹായിച്ചു. അങ്ങനെ കോൺറാഡ് സാങ്മ നയിക്കുന്ന സർക്കാർ മേഖലാലയിൽ ഭരണത്തിൽ വന്നു. കോൺഗ്രസ് പ്രതിപക്ഷത്തും ആയി. 2 സീറ്റുകൾ നേടിയ ബിജെപിയും കോൺറാഡ് സാങ്മ നയിക്കുന്ന സഖ്യത്തിൽ ചേർന്ന് ഭരണം പങ്കിടുന്നു NPP (20), UDP (6), PDF (4), BJP (2), HSPDP (2), Independents (2) & NCP (1) ഇങ്ങനെ ആണ് മേഘാലയയിലെ ഭരണപക്ഷത്തിന്റെ സീറ്റു നില.

ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇവിടെയും മേല്പറഞ്ഞ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി തന്നെ ന്യായമായും സഖ്യം നയിച്ച് കൊണ്ട് മുഖ്യമന്ത്രി പദവി ഏറ്റെടുത്തു ഭരണം നടത്തുന്നു, അല്ലാതെ മേഘാലയ ഭരിക്കുന്നത് 2 സീറ്റുകൾ നേടിയ ബിജെപി അല്ല.. നോട്ട് ദി പോയിന്റ്…

ഒരുപക്ഷേ മഹാരാഷ്ട്രയിൽ മുന്നണിയിലെ ഏറ്റവും വലിയ കക്ഷി കോണ്ഗ്രസ്സ് ആണെങ്കിലും ഒരുപക്ഷേ ശിവസേന തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തും. കർണ്ണാടക തന്നെ ഉദാഹരണമായി നമുക്കു മുന്നിൽ ഉണ്ടല്ലോ… ഭരണം പിടിക്കാൻ മുന്നണി സംവിധാനം ഉണ്ടാക്കി അതിൽ കയ്യൂക്ക് ഉള്ള ഘടക കക്ഷികൾ കണക്ക് പറഞ്ഞു കോണ്ഗ്രസ്സിന്റെ മുന്നണിയിൽ നിന്നും കണക്ക് പറഞ്ഞു മുഖ്യമന്ത്രി പദം ചൂണ്ടി കൊണ്ട് പോകുന്നു. നിലനിൽപ്പിനായി പോരാടുന്ന കോണ്ഗ്രസ്സ് ഭരണം കിട്ടാൻ ആയി അത് അംഗീകരിക്കേണ്ടി വരുന്ന ദാരുണ അവസ്‌ഥ ആണ് എവിടെയും….

മഹാരാഷ്ട്രയിൽ യഥാർത്ഥ കുതിര കച്ചവടം നടത്തിയത് ശിവസേന ആണ്.
മികച്ച ഭരണം കാഴ്ച വെച്ച ഫഡ്നാവിസ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാവാൻ വേണ്ടിയാണ് ബിജെപി – ശിവസേന സഖ്യത്തിന് ജനങ്ങൾ വോട്ട് ചെയ്തത്. അതിനാൽ തന്നെ കഴിഞ്ഞ തവണ 230 ൽ അധികം സീറ്റിൽ സഖ്യം ഇല്ലാതെ മത്സരിച്ച് 125 സീറ്റ് നേടിയ ബിജെപി ഇത്തവണ സഖ്യ സംവിധാനത്തെ മാനിച്ചു 160 സീറ്റിലെ മത്സരിച്ചുള്ളു. അതിൽ 105 എണ്ണത്തിൽ വിജയിക്കുകയും ചെയ്തു. ബിജെപി യുടെ സഖ്യകക്ഷി എന്ന നിലക്ക് ഫഡ്നാവിസ് സർക്കാരിനെ ഒരിക്കൽ കൂടി അധികാരത്തിൽ എത്തിക്കാൻ സ്വാഭാവികമായും സഖ്യകക്ഷി ആയ ശിവസേനക്ക് ജനം വോട്ട് ചെയ്തു. പക്ഷെ ശിവസേന വിശ്വാസ വഞ്ചന കാണിച്ചു കൊണ്ടു എതിർപക്ഷത്തു ചേക്കേറി കൊണ്ട് ബിജെപി – ശിവസേന സഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചു.
ഈ കുതിര കച്ചവടത്തിൽ തുല്യ പങ്കാളി ആണ് കോണ്ഗ്രസും NCP യും.

സഖ്യം ഉണ്ടാക്കുന്നതിൽ തെറ്റില്ല.. പക്ഷെ അത് തന്തയില്ലായ്മ കാണിച്ചു കൊണ്ടാവരുത്.
കാരണം ബിജെപി സഖ്യത്തിൽ നിന്നു കൊണ്ടു വോട്ട് നേടി പിന്നീട് എതിർപക്ഷത്തു നിന്നു കച്ചവട നീക്ക്പോക്ക് നടത്തി മുഖ്യമന്ത്രി പദവും നേടി. ഒരു സഖ്യത്തിലും ഇല്ലാത്ത സ്വന്തം നിലക്ക് മത്സരിച്ചു ജയിച്ചു കോണ്ഗ്രസും ആയി സഖ്യം ഉണ്ടാക്കി ഇരുന്നു എങ്കിൽ ആർക്കും ശിവസേനയെ വിമർശിക്കാൻ സാധ്യമല്ല.. പക്ഷെ ഇവിടെ സ്ഥിതി അങ്ങനെ അല്ല എന്ന് പകൽ പോലെ വ്യക്തമാണല്ലോ. കൃത്യമായ വില പറഞ്ഞു കൊണ്ട് നടന്ന കുതിര കച്ചവടത്തിലൂടെ ആണ് മഹാരാഷ്ട്രയിൽ ശിവസേനയും കോണ്ഗ്രസും NCP യും ഇപ്പോൾ സർക്കാർ ഉണ്ടാക്കാൻ പോകുന്നത്..

നബി: വേറെയാരേയും കിട്ടിയില്ലേടെ ഈ ചാണക്യൻ എന്നൊക്കെ വിളിക്കാൻ.. ചാണക്യന് ഒരു നിലയും വിലയും ഒക്കെ ഇല്ലേ ?
2 സംസ്ഥാനത്ത് ഉറപ്പായും കിട്ടേണ്ട മുഖ്യമന്ത്രി പദം കളഞ്ഞു കുളിച്ച ആളാണോ ചാണക്യൻ? … ഈ ഇടപാടിന്റെ പേരിൽ പേരിൽ ആണ് പ്രമുഖ കോണ്ഗ്രസ്സ് നേതാവിന് പേരിടുന്നത് എങ്കിൽ അത് ചാണക്യൻ എന്നല്ല ബ്രോക്കർ എന്നാണ് ഇടേണ്ടത്…

എഴുതിയത്:  വിശ്വരാജ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button