KeralaLatest NewsNews

തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റൂൾ കർവ് നിരപ്പായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിർത്താൻ മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാനുള്ള മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read Also: അംഗത്വ വിതരണത്തിനിടെ എബിവിപി പ്രവര്‍ത്തകന് കുത്തേറ്റു: വര്‍ഗീയ ആക്രമണമെന്ന് ആരോപണം

‘പഞ്ചായത്ത് ജാഗ്രതാ സമിതികൾ ബോധവൽക്കരണത്തിന് രംഗത്തുണ്ട്. എൻ ഡിആർഎഫ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവർ കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്‌കൂളുകൾ ക്യാമ്പുകളായുളളത് പുഴയുടെ സമീപമുള്ളതാണെങ്കിൽ ആളുകളെ മാറ്റി ഒന്നാം തീയതി സ്‌കൂൾ തുറക്കേണ്ടതില്ല. കുട്ടികളുടെ സുരക്ഷയ്ക്കു കൂടി വേണ്ടിയാണിത്. തമിഴ്‌നാട് ജലനിരപ്പ് ഉയരുന്നതിന്റെ കൃത്യമായ ജാഗ്രതാ നിർദ്ദേശം മുൻകൂട്ടി നൽകുന്നുണ്ട്. തുറക്കുന്നതിന് മുൻപ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്‌നാട് സഹകരിക്കുന്നുണ്ടെന്ന്’ മന്ത്രി വ്യക്തമാക്കി.

വൈകിട്ട് ആറിന് 1299 ക്യു സെക്‌സ് വെള്ളം തുറന്നുവിടുന്നത് നാലിനാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നാലു മണിക്ക് തന്നെ കുടുതൽ ഷട്ടർ തുറന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: മലയാളത്തിലെ ആക്ഷൻ സിനിമകളുടെ ഒറ്റയാന്‍: സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button