
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റേണിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസൈന്‍ സിവില്‍ ഇന്റേണ്‍, സിവില്‍ വര്‍ക്ക് ഇന്റേണ്‍, ഇലക്ട്രിക്കല്‍ ഇന്റേണ്‍ എന്നിവരെയാണ് നിയമിക്കുന്നത്. അപേക്ഷക്കാനുള്ള അവസാന തീയതി നവംബര്‍ 12.
സിവില്‍ ഡിസൈന്‍ ഇന്റേണുകള്‍ക്ക് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് എം.ടെക്കും സിവില്‍ വര്‍ക്‌സില്‍ സിവില്‍ ഏന്‍ജിനീയറിംഗ് ബി.ടെക്കും ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബി.ടെക്കുമാണ് യോഗ്യത. പ്രതിമാസം 12,500 രൂപ സ്‌റ്റൈപെന്‍ഡ് ലഭിക്കും.
Read Also : ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍: ഇതുവരെ അറസ്റ്റിലായത് 25 ഭീകരര്‍
ബയോഡേറ്റ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്‌പോര്‍ട്ട് സെസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ചീഫ് എന്‍ജിനീയര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം 695009 എന്ന വിലാസത്തില്‍ അയക്കണം.
Post Your Comments