തിരുവനന്തപുരം : ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധി എന്ന് കോടതി. കേസില്‍ പ്രിയങ്കയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്.
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും നടി കാവേരിയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രിയങ്കയെ വെറുതെ വിട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന കേസില്‍ പ്രതിയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്.
Read Also : ആത്‍മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പേർസണൽ സ്റ്റാഫ്: കാരണവും വെളിപ്പെടുത്തി
അതേസമയം, ഈ സംഭവത്തോടെ തന്നെ സിനിമാ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായി പ്രിയങ്ക പറഞ്ഞു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.തുടര്‍ന്ന് നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ അനുകൂലവിധി ഉണ്ടായത്. വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Post Your Comments