ബംഗളൂരു: ചിക്കബെല്ലാപുരയിൽ പതിനൊന്നുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഷിദലഘട്ടയിലെ ഉർദു ഹയർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഖലന്ദർ ഖാൻ ആണ് മരിച്ചത്.
കൂലിപണിക്കാരനായ പിതാവ് വീട്ടിൽനിന്നും പുറത്തുപോയ സമയത്ത് വീട്ടിൽനിന്നും പുറത്തിറങ്ങിയ കുട്ടിക്കുനേരെ ഇരുപതോളം തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.
സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരം നായ്ക്കൾ കടിച്ചുപറച്ച നിലയിലായിരുന്നു. സ്ഥലത്തെ തെരുവുനായ് ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപിച്ച് പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഗ്രാമവാസികൾ രംഗത്തെത്തി.
Post Your Comments