KeralaLatest NewsIndia

യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്, ഒന്നും മിണ്ടാതെ കേരള പോലീസ്

മുഴുവൻ സംഘാടർക്കും എതിരെ കേസ് വരുന്നതിലും ഭേദം മുഖം മൂടി ധാരികൾ ധൈര്യമായി മുന്നോട്ട് വന്ന് യു. പി പൊലീസിന് മുന്നിൽ കീഴടങ്ങുന്നതല്ലേ?

തിരുവനന്തപുരം: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അവഹേളിച്ച സംഭവത്തിൽ കേസെടുത്ത് യുപി പോലീസ്. 2021 ഒക്ടോബർ 23നു ‘ക്യാംപസ് ഫ്രണ്ട്,’ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ, യോഗി ആദിത്യനാഥിൻ്റെ വേഷവും മുഖംമൂടിയും ധരിച്ച ആളെ കയറിട്ടു കെട്ടി വലിച്ചു മർദ്ദിക്കുന്നതായി അവതരിപ്പിക്കുകയും അതിൻ്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെയും ലക്നൗ സൈബർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് നടത്തിയ ‘സമര മുറ’യായിരുന്നു ഈ പ്രകടനം. വിഷയത്തിൽ ബിജെപി വക്താവ് സന്ദീപ് വാചസ്പതി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

ഹത്രാസ് കലാപ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് തീവ്രവാദികൾ നടത്തിയ രാജ്ഭവൻ മാർച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. കിഴക്കേകോട്ടയാണ് പശ്ചാത്തലം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇത്തരത്തിൽ അപമാനിച്ചിട്ടും ജിഹാദികൾക്ക് പാദസേവ ചെയ്യുന്ന പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് അറിഞ്ഞ മട്ടില്ല. പക്ഷേ യു. പി പൊലീസ് വിഷയത്തിൽ ഇടപെട്ട് കേസ് എടുത്തിട്ടുണ്ട്.

‘ഭയപ്പെടുത്താൻ നോക്കേണ്ട’ എന്നൊക്കെയാണ് മുദ്രാവാക്യം മുഴക്കുന്നത്. പക്ഷേ മുഖംമൂടിക്ക് പിന്നിൽ ഒളിഞ്ഞാണ് വീരവാദം. മുഴുവൻ സംഘാടർക്കും എതിരെ കേസ് വരുന്നതിലും ഭേദം മുഖം മൂടി ധാരികൾ ധൈര്യമായി മുന്നോട്ട് വന്ന് യു. പി പൊലീസിന് മുന്നിൽ കീഴടങ്ങുന്നതല്ലേ? ആ ധൈര്യം ഈ പോരാളികൾ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button