Latest NewsNewsIndia

ത്രിപുരയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാഭരണകൂടം

ക്ഷേത്രത്തിന് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടന്നതെന്നാണ് വിവരം

അഗർത്തല : ത്രിപുരയിൽ കാളീ ക്ഷേത്രത്തിന് നേരെ ആക്രമണം. കൈലാഷ്ഹാർ കുബ്ജാർ മേഖലയിലെ കാളീ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതിന് പിന്നാലെ ആക്രമികൾ എ.ബി.വി.പി നേതാവിനെയും മർദിച്ചു. ഇതോടെ ലക്ഷ്മിപൂർ, കൈലാഷ്ഹാർ മേഖലയിൽ ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ എൻ.എസ്.യു.ഐ-തൃണമൂൽ ഛാത്ര പരിഷദ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കൈലാഷ്ഹാറിലാണ് എ.ബി.വി.പി നേതാവിനെ ആക്രമിച്ചത്. ശിബാജി സെൻഗുപ്തയ്‌ക്കാണ് ഗുണ്ടാ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റത്. അക്രമികളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.

Read Also  :   ഉള്ളി കൃഷിക്ക് ഒരു ലക്ഷം രൂപ ശമ്പളം: അപേക്ഷിച്ചത് ആയിരകണക്കിന് മലയാളികള്‍, ഇറങ്ങിതിരിച്ചവര്‍ പിന്‍വലിഞ്ഞു

ക്ഷേത്രത്തിന് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടന്നതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഹിന്ദുസംഘടനകൾ  പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൈലാഷ്ഹാർ കുബ്ജാർ മേഖലയിലെ ക്ഷേത്രത്തിന് വേണ്ടത്ര സുരക്ഷ നൽകുന്നതിൽ സ്ഥലം സബ് ഇൻസ്പെക്ടർ പാർത്ഥ മുണ്ട വീഴ്ച വരുത്തിയെന്നാണ് ആരോപണം. ഇയാളെ പിരിച്ചുവിടണമെന്നും കലാപശ്രമങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ഹിന്ദുസംഘടനകൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button