Latest NewsIndiaNews

റിപ്പര്‍ മോഡല്‍ കൊലപാതകം : നാല്‍പ്പതുകാരന്‍ പൊലീസ് പിടിയില്‍

 

മുംബൈ : ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ തലതകര്‍ത്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുരേഷ് ശങ്കര്‍ ഗൗഡയാണ് പിടിയിലായത്. സിസി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ശനിയാഴ്ച 15 മിനിട്ടിന്റെ ഇടവേളയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്.

ജെ ജെ മാര്‍ഗിലാണ് ആദ്യ കൊലപാതകം നടന്നത്. ഫുട്പാത്തിലൂടെ നടന്ന സുരേഷ് ശങ്കര്‍ ഗൗഡ ഉറങ്ങിക്കിടക്കുന്ന ആളെ കണ്ടപ്പോള്‍ അല്പനേരം അയാളെ നോക്കിനിന്നു. അല്പം കഴിഞ്ഞ് അടുത്തുണ്ടായിരുന്ന ഭാരമേറിയ കല്ലെടുത്ത് ഇയാളുടെ തലയിലേയ്ക്ക് ഇട്ടു. തുടര്‍ന്ന് അയാള്‍ കൂളായി നടന്നുനീങ്ങി. കൊലപാതകം ചിലര്‍ കണ്ടെങ്കിലും ആരും ഇടപെട്ടില്ല. അക്രമിയെ തടയാല്‍ പോലും അവര്‍ കൂട്ടാക്കിയില്ല.

ബൈക്കുള ഫ്രൂട്ട് മാര്‍ക്കറ്റിന് സമീപത്തെ ഫുട്പാത്തിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ആളുകള്‍ മരണവെപ്രാളത്തില്‍ കഷ്ടപ്പെടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. അതിനാലാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 2015ല്‍ കുര്‍ളയിലെ നടപ്പാതിയില്‍ വച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. പ്രതിയെ അറസ്റ്റുചെയ്‌തെങ്കിലും കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button