തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദത്തിൽ. സെക്‌സ് ടൂറിസം പ്രധാനമാക്കിയ സ്‌പെയിനിനെയും കേരളത്തെയുംകുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു ഇരയാകുന്നത്.
‘സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു.’- സജി ചെറിയാൻ പറഞ്ഞു. സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്ബസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വിവാദപ്രസംഗത്തിലാണ് സജി ചെറിയാന്‍റെ ഈ വിവാദപരാമര്‍ശം.
സെക്സ് ടൂറിസത്തിന്‍റെ പേരില്‍ വേശ്യാവൃത്തി അതിവേഗം പടര്‍ന്ന് പിടിച്ച, മനുഷ്യക്കടത്ത് റാക്കറ്റുകള്‍ സജീവമായ സ്പെയിന്‍ പോലെ ആകണോ കേരളം എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്ന ചർച്ച. സ്പെയിനിലെ സമ്ബദ്ഘടനയും സെക്സ് ടൂറിസത്തിന്‍റെ തീരാത്തലവേദനകളും വിശദമായി പഠിച്ചിട്ടാണോ സജി ചെറിയാന്‍ ഈ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഉയരുന്നു.
കാരവന്‍ ടൂറിസമുള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റുകയാണ് മന്ത്രി റിയാസ്.
Post Your Comments