അബുദാബി: കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്. അടുത്തമാസം ആദ്യ ആഴ്ച മുതല്‍ തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. 499 ദര്‍ഹം മുതലാണ് ടിക്കറ്റ് ചാര്‍ജ് തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലും ചെലവുകുറഞ്ഞ സര്‍വീസിനപ്പറ്റിയുള്ള അറിയിപ്പ് എയര്‍ അറേബ്യ നല്‍കിയിട്ടുണ്ട്.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നവംബര്‍ മൂന്നിന് രാത്രി 10.55ന് പുറപ്പെടും. അബുദാബി-കോഴിക്കോട് നവംബര്‍ അഞ്ചിന് രാത്രി 11.30നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് നവംബര്‍ 16ന് ഉച്ചയ്ക്ക് 1.15നും ആരംഭിക്കും. airarabia.com വഴി വെബ് സൈറ്റിലൂടെ ബുക്കിംഗ് നടത്താം. ചെലവുകുറഞ്ഞ സര്‍വീസ് നിരവധി മലയാളികള്‍ക്ക് പ്രയോജനപ്പെടും.
Post Your Comments