Latest NewsKeralaNews

‘പിണറായിയുടെ നടപടി അൽപത്തരം, കോൺഗ്രസുകാർക്ക് പൊതുജനങ്ങളെ ഭയമില്ല’: സുരക്ഷ കുറച്ച നടപടിയിൽ പ്രതികരിച്ച് കെ സുധാകരൻ

പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച സർക്കാർ നടപടിയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ നടപടി അൽപത്തരമാണ്. പൊതുജനങ്ങൾക്കിടയിലിറങ്ങാൻ മുഖ്യമന്ത്രിയ്‌ക്ക് പൊലീസ്, പാർട്ടി ഗുണ്ട അകമ്പടി വേണമെന്നും എന്നാൽ പ്രതിപക്ഷ നേതാവടക്കം ഒരു കോൺഗ്രസ് നേതാവിനും ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഭയമില്ലെന്നും സുധാകരൻ പറഞ്ഞു. വിഴിഞ്ഞം കടപ്പുറത്ത് നിന്നും ഭോപാലിൽ നിന്നുമെല്ലാം മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also  :  തങ്ങളെ എത്രയും വേഗം വിസ നൽകി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ച്‌ അഫ്ഗാൻ സിഖ് സമൂഹം

കുറിപ്പിന്റെ പൂർണരൂപം :

പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്.

Read Also  : വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!

പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല.

പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലിൽ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നൽകിയ പോലീസ് കാവലിൽ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മൾ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ CPM നെതിരെയും സംസാരിക്കുവാനും പ്രവർത്തിക്കുവാനും പോലീസിൻ്റെ പിൻബലം കോൺഗ്രസിനാവശ്യമില്ല.

Read Also  :  ത്രിപുരയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാഭരണകൂടം

എന്നാൽ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിൽ ഭരണപക്ഷത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരൻമാരായ പിണറായിയുടെയും സംഘത്തിൻ്റെയും കൊള്ളരുതായ്മകൾ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതൽ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button