Latest NewsNewsIndiaTechnology

ജിയോക്ക് വൻ തിരിച്ചടി: സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്ക് 2021 സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങള്‍ക്കിടെ ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും പേര്‍ കൊഴിഞ്ഞുപോകുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളില്‍ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 42.95 കോടിയായി കുറഞ്ഞു.

എക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് മഹാമാരിയാണ് തിരിച്ചടിക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ലോ എന്‍ഡ് മൊബൈല്‍ ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ റീചാര്‍ജ് ചെയ്യാത്തതിന്റെ ഫലമാണ് പെട്ടെന്നുള്ള ഇടിവ്.

Read Also:- ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാൻ മാരുതി സുസുക്കി

അതേസമയം, വരിക്കാരില്‍ ഇടിവ് നേരിട്ടെങ്കിലും മറ്റ് മേഖലകളില്‍ ജിയോക്ക് കഴിഞ്ഞമാസം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ വരിക്കാരില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയില്‍ നിന്ന് 143.6 രൂപയായി ഉയര്‍ന്നു. എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്ബനികളെ അപേക്ഷിച്ച് ജിയോക്ക് ഇത് വലിയ നേട്ടമാണ്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ കമ്പനിയുടെ അറ്റാദായം 23.5 ശതമാനമായി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button