വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ലെമൺ ഫ്രൈഡ് റൈസ്.സാലഡോ അല്ലെങ്കിൽ അൽപം ഏതെങ്കിലും അച്ചാറോ മാത്രം ഇതിന്റെ കൂടെ മതിയാകും. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ചോറ് 2 കപ്പ്
എണ്ണ 2 ടീസ്പൂണ്‍
കടുക് അര ടീസ്പൂണ്‍
പൊട്ടുകടല 1 ടീസ്പൂണ്‍
നിലക്കടല 1 ടീസ്പൂണ്‍
ചുവന്നമുളക് 1 എണ്ണം
പച്ചമുളക് 2 എണ്ണം
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
സവാള നുറുക്കിയത് 1 കപ്പ്
കറിവേപ്പില ആവശ്യത്തിന്
കാരറ്റ് അര കപ്പ് (ഗ്രേറ്റ് ചെയ്തത്)
കായം ഒരു നുള്ള്
മല്ലിയില ആവശ്യത്തിന്
ചെറുനാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
Read Also : ‘കുറെ ഹിന്ദുക്കളെ കൊന്ന് കുഴിച്ചു മൂടിയ ഒരു പാവം മനുഷ്യൻ’: വാരിയംകുന്നന്റെ യഥാർത്ഥ ഫോട്ടോയ്ക്ക് നേരെ വിമർശനം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പൊട്ടുകടല ചേര്‍ത്ത് ബ്രൗണ്‍നിറത്തില്‍ വറക്കുക.നിലക്കടല ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇനി കറിവേപ്പിലയും കായവും പിന്നെ സവാളയും പച്ചമുളകും മഞ്ഞള്‍പൊടിയുമിട്ട് വഴറ്റുക.
ഗ്രേറ്റ് ചെയ്ത വച്ചിരിക്കുന്ന കാരറ്റ് ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റുക. അതിലേക്ക് ചോറും ചെറുനാരങ്ങാനീരും ഉപ്പും മല്ലിയിലയും ചേര്‍ത്തിളക്കുക. ചൂടായി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. ലെമൺ ഫ്രൈഡ് റൈസ് റെഡിയായി.
Post Your Comments