റിയാദ്: അനുമതിയില്ലാതെ മരംമുറിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000 റിയാൽ) വീതം പിഴ നൽകേണ്ടി വരും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇത്തരത്തിൽ മരം മുറിച്ച പൗരന്മാർക്ക് കഴിഞ്ഞ ദിവസം ശിക്ഷ ലഭിച്ചിരുന്നു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് പൗരന്മാർക്ക് ശിക്ഷ ലഭിച്ചത്.
അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് സ്വദേശി പൗരന്മാർക്കാണ് പിഴ വിധിച്ചത്. മുറിച്ച ഓരോ മരത്തിനും നാലു ലക്ഷം രൂപ വീതം ഇവർക്ക് പിഴ നൽകേണ്ടി വന്നു. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതിനാൽ തീ കായാനുള്ള വിറകിന് വേണ്ടിയാണ് പരന്മാർ മരങ്ങൾ മുറിക്കുന്നത്.
Post Your Comments