പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയില്‍. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയില്‍. സാധാരണയായി ചര്‍മസംരക്ഷണത്തിനാണ് ഒലീവ് ഓയില്‍ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തെല്ലമെന്ന് നോക്കാം.
ഊര്‍ജം
ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാനും ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റും വിറ്റാമിനുകളും ലഭിക്കാനും സഹായിക്കും.
Read Also : ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകള്‍ കൈമാറി പൃഥ്വിരാജ്
ഹൃദയാരോഗ്യത്തിന്
അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്നു.
മലബന്ധം അകറ്റാന്‍
ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറയുന്നു. എന്നാല്‍ ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ത്താല്‍ ആ പ്രശ്നം ഒഴിവാകും . നല്ല ദഹനം നടക്കുന്നതിനും ഇത് സഹായിക്കും.
Read Also : പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല: പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണെന്ന് നസിയ
ബിപി കുറയ്ക്കാന്‍
ബ്രെഡില്‍ ഒലീവ് ഓയില്‍ കൂടി ചേര്‍ക്കുമ്പോള്‍ വൈറ്റമിന്‍ ഇ ധാരാളം ലഭിക്കും. അതിനാല്‍ ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കും.
Post Your Comments