Latest NewsBikes & ScootersNewsAutomobile

പുതിയ പൾസർ 250 വിപണിയിൽ അവതരിപ്പിച്ച് ബജാജ്

ദില്ലി: ബജാജ് ഓട്ടോ ഇന്ത്യയുടെ ജനപ്രിയ മോഡലാണ് പൾസർ ശ്രേണി. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയ മോഡലായ പൾസർ 250നെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1,38,000 രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് പൾസർ 250 ബൈക്ക് എത്തുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൾസർ N250, പൾസർ F250 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ ബജാജ് പൾസർ 250 അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് ഈ ബൈക്ക് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. DTS-i 4 സ്ട്രോക്ക് ഓയിൽ കൂൾഡ് ബിഎസ്6 എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 24.5 പിഎസ് കരുത്തും 21.5 എൻഎം ടോർക്കും സൃഷ്ടിക്കും.

അഞ്ച് സ്‍പീഡാണ് ട്രാൻസ്‍മിഷന്‍. ഒരു സെമി-ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്, അതോടൊപ്പം ടാക്കോമീറ്റർ സൂചിയും നിലനിർത്തിയിട്ടുണ്ട്. പുതിയ ബജാജ് പൾസർ 250 യിൽ കമ്പനി പ്രൊജക്ടർ യൂണിപോഡ് ഹെഡ്‌ലാമ്പുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾക്ക് ബജാജ് പൾസർ F250 ന് അരികിലുള്ള റിവേഴ്സ് ബൂമറാംഗ് LED DRL ലഭിക്കും. ഇത് റോഡിൽ മികച്ച ദൃശ്യപരത നൽകുന്നു, ഇത് ബൈക്ക് നന്നായി നിയന്ത്രിക്കാൻ ഡ്രൈവറെ സഹായിക്കുന്നു.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!

ഇതിനുപുറമെ 300എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 230എംഎം പിൻ ഡിസ്‌ക് ബ്രേക്കും ഈ ബൈക്കുകളിൽ നൽകിയിട്ടുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത്, കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button