കാബൂൾ: തങ്ങളെ ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാനുള്ള നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാനിലെ സിഖ് സമൂഹം. ജലാലാബാദ്, ഗസ്‌നി, കാബൂൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അഫ്ഗാൻ സിഖുകാർ ആണ് തങ്ങളുടെ വിസ പ്രശ്‌നം പരിഹരിച്ച് കുടുംബവുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, ‘നിങ്ങൾ മുമ്പ് ഞങ്ങൾക്ക് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് വിസയില്ലാതെ ഇന്ത്യയിലേക്ക് വരാൻ കഴിയില്ല ഞങ്ങളെ സഹായിക്കാൻ ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു’ . തുടർന്ന് ശിരോമണി അകാലിദളിന്റെ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ, അഫ്ഗാൻ സിഖുകാരെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുകയും ഇന്ത്യയാണ് അവരുടെ ഏക പ്രതീക്ഷയെന്നും പറഞ്ഞു.
അഫ്ഗാൻ സിഖുകാരുടെ അടിയന്തര സഹായ അഭ്യർത്ഥനയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റൊരു വീഡിയോയിൽ ‘ഞങ്ങൾ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് താമസിക്കുന്നത്. ഞങ്ങളുടെ കുട്ടികൾ ഇന്ത്യയിലാണ്. ഞങ്ങളുടെ വിസ ഇഷ്യൂ ചെയ്യുന്നില്ല. വിസ അനുവദിച്ച് ഞങ്ങളെ ഡൽഹിയിലേക്ക് കൊണ്ടുവരാൻ സിഖ് നേതാക്കളോടും ഇന്ത്യൻ സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളും മുതിർന്നവരും ഡൽഹിയിൽ തനിച്ചാണ്.’
എന്നാൽ ഇതിനേക്കാൾ ആധികാരികത അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തുറന്നു കാട്ടാതെ വിസ പ്രശ്നമാണ് ഇവർ ഉന്നയിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷത്തിന്റെ ഭാഗമാണ് അഫ്ഗാൻ സിഖുകാർ. താലിബാൻ പിടിച്ചടക്കിയതിനുശേഷം, പീഡനത്തിന്റെയും മരണത്തിന്റെയും നിരന്തരമായ ഭയത്തിലാണ് അവർ ജീവിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, താലിബാൻ ഭരണത്തിൻ കീഴിലുള്ള സിഖുകാർക്ക് അവരുടെ നിലനിൽപ്പിന് രണ്ട് വഴികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, അതായത് ഒന്നുകിൽ സുന്നി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ വിടുക. ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി (IFFRAS) റിപ്പോർട്ട് ചെയ്തത്, സിഖ് സമൂഹം മുഖ്യധാരാ സുന്നി ഇസ്ലാമിൽ ഉൾപ്പെടാത്തതിനാൽ, അവർ ഒന്നുകിൽ ബലമായി സുന്നി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ താലിബാൻ അവരെ കൊല്ലുകയോ ചെയ്യുമെന്ന് ഭീഷണികൾ ഉണ്ടെന്നാണ്. നേരത്തെ ഓഗസ്റ്റിൽ നിരവധി അഫ്ഗാൻ സിഖുകാരെയും ഹിന്ദുക്കളെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു.
Post Your Comments