Latest NewsKeralaNews

സംസ്ഥാനത്ത് മോട്ടോർ വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി..ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് നീട്ടിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുകയായിരുന്നു. മഹാമാരി മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

Read Also  :  ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസിൽ എൽ ഡി ക്ലാർക്ക് ഒഴിവ് : നവംബർ 30 വരെ അപേക്ഷിക്കാം

സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button