Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം: അക്രമങ്ങളില്‍ പിഎഫ് ഐയുടെ പങ്ക് തെളിഞ്ഞതായി മുഖ്യമന്ത്രി

ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശര്‍മ്മ. പൗരത്വബില്ലിനെതിരായ അക്രമ സമരം തൊട്ട് അസമിലെ ഗോരുഖുതി ഒഴിപ്പിക്കലിനോടനുബന്ധിച്ച്‌ നടന്ന അക്രമം വരെയുള്ള നിരവധി പ്രശ്‌നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബന്ധം പോലീസ് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

‘പൗരത്വബില്ലിനെതിരായ അക്രമ സമരം തൊട്ട് ഈയിടെ അസമിലെ ഗോരുഖുതി ഒഴിപ്പിക്കലിനോടനുബന്ധിച്ച്‌ നടന്ന അക്രമം വരെയുള്ള നിരവധി പ്രശ്‌നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബന്ധം കണ്ടെത്തിയിരുന്നു. അതിനാൽ പോപ്പുലര്‍ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം. ഇത് സംബന്ധിച്ച രേഖകൾ ഞങ്ങള്‍ കേന്ദ്രത്തെ ഏല്‍പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ ഹിമന്ത ബിശ്വശര്‍മ്മ വ്യക്തമാക്കി.

ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ചു, വ്യാകുലനായി ഷാറുഖ്: സഹതടവുകാർക്ക് നിയമ സഹായവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ആര്യൻ

ന്യൂനപക്ഷ സംഘടനകളുടമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് ധാര്‍പൂര്‍-ഗോരുഖുതി ഒഴിപ്പിക്കലിന്‌ സർക്കാർ തയാറായതെന്നും എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ടാംഘട്ട കുടിയൊഴിപ്പിക്കലിനിടെ ആളുകളെ ഇളക്കിവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 23ന് വലിയ അക്രമമാണ് നടന്നതെന്നും പിന്നീട് നടന്ന പോലീസ് അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി തെളിഞ്ഞുവെന്നും ഹിമന്ത ബിശ്വശര്‍മ്മ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന അക്രമത്തില്‍ പങ്കെടുത്ത ഒട്ടേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button