YouthLatest NewsMenNewsWomenLife Style

സുഖകരമായ ഉറക്കത്തിന് ഈന്തപ്പഴം!

ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ദിവസവും രാത്രി ശരിയായി ഉറങ്ങാന്‍ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകല്‍ സമയങ്ങളില്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാള്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങിയില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

✶ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കും. ഇത് മാത്രമല്ല, നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസിലാക്കാം.

✶ ഈന്തപ്പഴം കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാത്രിയില്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടാന്‍ ഈന്തപ്പഴം നല്ലതാണ്.

✶ ഈന്തപ്പഴം രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് മെച്ചപ്പെടുത്തുന്നു, അതിനാല്‍ ഹീമോഗ്ലോബിന്‍ കുറവുള്ള ആളുകള്‍ക്ക് അത് കൂട്ടാനുള്ള ഒരു പരിഹാരമാണ് ഇത്.

✶ അണുബാധകളോട് പോരാടുകയും അലര്‍ജി ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

✶ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വ്യായാമം ചെയ്യുന്നവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരഭാരം കൂട്ടാതെ തന്നെ ഊര്‍ജ്ജസ്വലമായ വ്യായാമത്തിലുടനീളം ഊര്‍ജ്ജം നിലനിര്‍ത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.

Read Also:- ടി20 ലോകകപ്പ്: വാര്‍ണർ മിന്നി, ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം

✶ ഈന്തപ്പഴത്തില്‍ ധാരാളം കാല്‍സ്യം, സെലിനിയം, മാംഗനീസ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button