ThiruvananthapuramLatest NewsKeralaNews

20 വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുത്തത്

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു. രാവിലെ 11 മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുത്തത്.

Read Also : കേസുകള്‍ ആവിയായി: അഞ്ച് വര്‍ഷത്തിനിടെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ 128 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍

ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയ്യാറാണെന്ന് ചെറിയാന്‍ ഫിലിപ്പ് അറിയിച്ചതായാണ് വിവരം. അതേസമയം ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന്‍ ഫിലിപ്പിന് പദവി നല്‍കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിലൂടെ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. കെപി അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ പ്രതിരോധത്തിലായ നേതൃത്വത്തിന് ഒരു പിടിവള്ളിയാണ് ചെറിയാന്റെ മടങ്ങിവരവ്.

ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് 2001ലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പാര്‍ട്ടി വിട്ട ചെറിയാന്‍ ഫിലിപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് തോറ്റിരുന്നു. രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാന്‍ ഫിലിപ്പും ഇടത് മുന്നണിയും തമ്മില്‍ തെറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button