തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തോട് അടുക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും സമീപത്താണ് ന്യൂനമര്‍ദ്ദമുള്ളത്.
Read Also : ‘ശ്വാസംമുട്ടുന്നു, ബാക്കി അടുത്ത ക്ലാസിലെടുക്കാം’: ഓണ്‍ലൈന്‍ ക്ലാസിനിടെ ശാരീരിക അസ്വസ്ഥത, അധ്യാപിക മരിച്ചു
ന്യൂനമര്‍ദ്ദം കന്യാകുമാരി തീരത്തിന് സമീപത്ത് കൂടി അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments