Latest NewsCricketNewsSports

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് വഖാര്‍ യൂനിസ്

ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്വാന്‍ നടത്തിയ നമസ്‌കാരത്തെ മോശമായി ചിത്രീകരിച്ച വഖാര്‍ യൂനിസ് മാപ്പ് പറഞ്ഞു. മത്സരത്തിനിടെ മുഹമ്മദ് റിസ്വാന്‍ മൈതാനത്ത് നമസ്‌കരിച്ചിരുന്നു. ഹിന്ദുക്കള്‍ക്കു മുന്നില്‍ റിസ്വാന്‍ നമസ്‌കരിക്കുന്നതു കണ്ടതാണു തനിക്ക് സവിശേഷമായി തോന്നിയതെന്നായിരുന്നു വഖാറിന്റെ വിവാദ പ്രസ്താവന.

Read Also:- ദിവസവും നടന്നാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ!

വിമര്‍ശനങ്ങള്‍ കടുത്തതോടെ വഖാര്‍ ട്വിറ്ററിലൂടെ മാപ്പപേക്ഷിച്ചു. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും വഖാര്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button