ദുബായ്: മസാജിനായി എത്തിയ ആളെ ഉപദ്രവിച്ച് പണം തട്ടിയ സംഭവത്തില്‍ മൂന്ന് സ്‍ത്രീകള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു മസാജ് സെന്ററിൽ നടന്ന സംഭവത്തിൽ ഒരു ഐടി വിദഗ്ധനെയാണ് സ്ത്രീകൾ ഉപദ്രവിച്ചത്. മൂന്ന് സ്‍ത്രീകള്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷയും 2,84,000 ദിര്‍ഹം പിഴയും വിധിച്ച കോടതി, ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്‍ത്രീയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2020 നവംബറിലാണ് സംഭവം നടന്നത്. മസാജ് സെന്ററിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെട്ട ശേഷം പരാതിക്കാരന്‍ ഉടമ പറഞ്ഞ അപ്പാര്‍ട്ട്മെന്റിലെത്തുകയായിരുന്നു. ആസമയത്ത് അവിടെ നാല് സ്‍ത്രീകളാണ് ഉണ്ടായിരുന്നത്. അകത്ത് കടന്നയുടനെ കൈവശം എത്ര പണമുണ്ടെന്ന് സ്ത്രീകൾ അന്വേഷിച്ചു. 200 ദിര്‍ഹമാണ് കയ്യിലുള്ളതെന്ന് അറിയിച്ചതോടെ സംഘത്തിലെ ഒരു സ്‍ത്രീ പേഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഫോണിന്റെ പാസ്‍കോഡ് ചോദിക്കുകയായിരുന്നു.
കെ റെയിൽ പദ്ധതി വൻ തോതിൽ ഉള്ള പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും: അഡ്വ ഹരീഷ് വാസുദേവൻ
അതിന് വിസമ്മതിച്ചതോടെ സ്‍ത്രീകളിലൊരാള്‍ മര്‍ദനം ആരംഭിക്കുകയും ഭീഷണിപ്പെടുക്കുകയും ചെയ്തു. മറ്റൊരു സ്‍ത്രീ കഴുത്തില്‍ കത്തിവെച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യിച്ചതിന് ശേഷം മൊബൈല്‍ ബാങ്കിങ് ആപ് വഴി 25,000 ദിര്‍ഹം പല അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്‍ഫര്‍ ചെയ്യുകയായിരുന്നു. പേഴ്‌സിലുണ്ടായിരുന്ന എടിഎം കാര്‍ഡ് കൈക്കലാക്കിയ ഒരു സ്‍ത്രീ അതുമായി പുറത്തുപോയി 30,000 ദിര്‍ഹം പിന്‍വലിച്ചതായും പരാതിക്കാരൻ പറയുന്നു.
തജുടർച്ചയായ് മർദ്ദനത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് ഇയാളെ സംഘം വിട്ടയച്ചത്. രക്ഷപ്പെട്ട് പുറത്തിറങ്ങിയ ഉടന്‍ തന്നെ ഇയാൾ പോലീസിനെയും ബാങ്കിനെയും വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് സം
Post Your Comments