തിരുവനന്തപുരം:10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്ക്കേണ്ട തീയതി നീട്ടി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 10 വരെയാണ് തീയതി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്. ആദ്യ ഗഡു മെയ് 10 ന് മുൻപ് അടയ്ക്കാനും തുടർന്നുള്ളവയ്ക്ക് ഒമ്പത് ദ്വൈമാസ തവണകളും നിഷ്കർഷിച്ചിരുന്നു. എന്നാൽ മെയ് മുതൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ആയിരുന്നതിനാൽ നികുതി അടയ്ക്കുവാൻ വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു .പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട് നിരത്തിലിറക്കാനും കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് വാഹന ഉടമകൾ നൽകിയ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾക്ക് ഇളവുകൾ നൽകില്ലെന്നും മന്ത്രി അറിയിച്ചു.
Read Also: കെ റെയില്‍ കേരളത്തിന്റെ സര്‍വനാശത്തിന്, പശ്ചിമഘട്ടത്തെ ഇല്ലാതാക്കും : ഗീവര്‍ഗീസ് കൂറിലോസ്
Post Your Comments