Latest NewsNewsInternationalOmanGulf

ബുറൈമി യാത്രയ്ക്ക് പാസ്‌പോർട്ടും റെസിഡന്റ് കാർഡും വേണ്ട: നിബന്ധനങ്ങൾ ഒഴിവാക്കി ഒമാൻ

ഒമാൻ: ഒമാൻ-യുഎഇ അതിർത്തി ഗവർണറേറ്റായ ബുറൈമിയിലേക്ക് പോകാനുള്ള നിബന്ധനകൾ നീക്കി. ബുറൈമിയിലേക്ക് പ്രവേശിക്കാൻ പാസ്‌പോർട്ടും റെസിഡന്റ്‌സ് കാർഡും വേണമെന്ന നിബന്ധനയാണ് ഒമാൻ നീക്കിയത്.

Read Also: മദ്യം അനുവദിക്കില്ല: സോഷ്യൽ മീഡിയാ പ്രചാരണത്തിലെ വാസ്തവം എന്തെന്ന് വ്യക്തമാക്കി സൗദി അറേബ്യ

അൽ റൗദ, വാദി അൽ ജിസ്സി, സആ ചെക്‌പോസ്റ്റുകൾ വഴി ബുറൈമിയിലേക്ക് പാസിപോർട്ടോ റെസിഡന്റ് കാർഡോ ഇല്ലാതെ കടന്നു പോകാം. യുഎഇയിൽ നിന്നുള്ളവർക്കും പുതിയ തീരുമാനം സൗകര്യപ്രദമാണ്. യുഎഇയിൽ നിന്നും ബുറൈമി വഴി പോകുന്നവർ പാസ്‌പോർട്ടിൽ എക്‌സിറ്റ് സീൽ ചെയ്യാൻ വാദി ജിസ്സി ചെക് പോസ്റ്റ് വരെ 35 കിലോമീറ്ററോളം പോകണമായിരുന്നു. ഈ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമായത്.

നേരത്തെ വർഷങ്ങൾക്കു മുൻപ് ബുറൈമി അതിർത്തിയിലൂടെ യുഎഇയിലെ അൽഐനിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് അടയ്ക്കുകയായിരുന്നു. നിയന്ത്രണങ്ങൾ നീക്കിയത് കാരണം ബുറൈമിയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ മേഖലയിലേക്ക് ആകർഷിക്കാനും പുതിയ തീരുമാനം ഗുണകരമാകുമെന്നും അധികൃതർ വിലയിരുത്തുന്നു.

Read Also: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി, കോടതിയിൽ എത്തിയപ്പോൾ യുവതിയെ വേണ്ടെന്നു കാമുകനും ഭര്‍ത്താവും

shortlink

Related Articles

Post Your Comments

Related Articles


Back to top button