
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ് കുമാര്‍ ജെയിന്‍(74 ), ഭാര്യ ഉഷ രാകേഷ് കുമാര്‍ ജെയിന്‍ (69) എന്നിവരാണ് മരിച്ചത്. അനാരോഗ്യത്താല്‍ കടുത്ത മാനസിക സംഘര്‍ഷലായതിനാലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം. മൃതദേഹങ്ങളില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.
ഒരു അപകടത്തെ തുടര്‍ന്ന് ദമ്പതികള്‍ കിടപ്പിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. അങ്ങനെയാണ് ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മകള്‍ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ അയല്‍വാസികള്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും.
Post Your Comments