തിരുവനന്തപുരം: അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചതെന്ന തന്റെ വാദത്തിൽ ഉറച്ച് നിന്ന് പിതാവ് ജയചന്ദ്രൻ. മകളുടെ സമ്മതത്തോടെയാണ് താൻ കുഞ്ഞിനെ മാറ്റിയതെന്നും ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് മുൻപാകെ ഒരുമിച്ചാണ് തങ്ങൾ ചെന്നതെന്നും അനുപമയെ കാറിലിരുത്തിയ ശേഷം താനും ഭാര്യയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് നൽകുകയായിരുന്നുവെന്നും ജയചന്ദ്രൻ പറയുന്നു.
‘അനുപമയെയും കുഞ്ഞിനെയും ആസമയത്ത് സ്വീകരിക്കാൻ അജിത്ത് തയ്യാറായിരുന്നില്ല. ഏക പോംവഴി കുഞ്ഞിനെ ഉത്തരവാദിത്വപ്പെട്ട നിയമസംവിധാനത്തിൽ ഏൽപ്പിക്കുക മാത്രമായിരുന്നു. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ അല്ല കുഞ്ഞിനെ കൊടുത്തത്. അനുപമയ്‌ക്ക് മുന്നിലും മറ്റ് വഴികൾ ഇല്ലായിരുന്നു’, ജയചന്ദ്രൻ വ്യക്തമാക്കി.
Also Read:കശ്മീരില്‍ വ്യാപാരിയെ കൊലപ്പെടുത്താനിറങ്ങിയ ഭീകരനെ സൈന്യം വകവരുത്തി
അതേസമയം വിവാദത്തിന് പിന്നാലെ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി സ്വീകരിച്ചു. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാർട്ടി പരിപാടികളിൽ നിന്നും മാറ്റിനിർത്തും. അനുപമയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവം അന്വേഷിക്കാൻ ഏരിയ കമ്മിറ്റി തലത്തിൽ സമിതി രൂപീകരിക്കുകയും ചെയ്തു. പാർട്ടി പരിപാടികളിൽ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു.
Post Your Comments