KeralaLatest NewsIndia

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 925 കേസുകള്‍ പിന്‍വലിച്ചു, കൂടുതൽ കേസുകൾ ശിവൻകുട്ടിയുടേത്

നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട രാഷ്‌ട്രീയപ്രവര്‍ത്തകരുടെ 925 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ 2016 മുതല്‍ 150 കേസുകളുണ്ട്. ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി.

മന്ത്രിമാരില്‍, വി.ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിന്‍വലിച്ചത്. ശിവന്‍കുട്ടിക്കെതിരായ 13 കേസുകള്‍ പിന്‍വലിച്ചു. തൊട്ടുപിന്നില്‍ ആര്‍.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.

നിലവിലെ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളുമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button