മലപ്പുറം: കോട്ടക്കലില്‍ യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും സുഹൃത്തായിരുന്ന 21 കാരന്റെ വീട്ടുകാര്‍ക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയട്ടുള്ള വിവരം.
ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. പെൺകുട്ടി യുട്യൂബ് നോക്കിയാണ് പൊക്കിൾ കൊടി മുറിച്ചതെന്ന വാദം വിശ്വസനീയമല്ല.
ആദ്യത്തെ പ്രസവത്തിന്റെ അമ്പരപ്പിൽ പെൺകുട്ടി ഇതൊക്കെ സ്വയം ചെയ്തെന്ന് ആരോഗ്യ വിദഗ്ധരും വിശ്വസിക്കുന്നില്ല. പെൺകുട്ടിക്ക് പ്രസവത്തിനും മറ്റും മുതിർന്നവരുടെ സഹായം ഉണ്ടായെന്നാണ് ഇതിൽ നിന്ന് ലഭിക്കുന്ന സൂചന.
Post Your Comments