സംവിധായകന്‍ അലി അക്ബറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വേദാന്തസാരം ലളിതമായി, സാമാന്യജനത്തിന്റെ ഭാഷയില്‍ പകരുന്ന രീതിയിൽ എഴുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അലി അക്ബര്‍ പോസ്റ്റ് പൂര്‍ണരൂപം
‘ഒരു ജനനവും ഒരു മരണവും, പോയവരാരും തിരിച്ചു വന്നിട്ടില്ല…സ്വര്‍ഗ്ഗവും നരകവും സ്വപ്നങ്ങളില്‍ മാത്രം. സത്യമായതൊന്നേയുള്ളു, ഈ മണ്ണില്‍ ലയിക്കും… വളമാകും, പിന്നെ ചെടിയാകും, ചെടി ഭക്ഷണമാവും, ഭക്ഷണം അണ്ഡവും, ബീജവുമാകും..(ഭഗവത് ഗീത )അത് യോജിച്ചു വീണ്ടും ജീവനാകും…സത്യമായ പുനര്‍ജ്ജനി..
ജനിക്കപ്പെടുന്ന ഇടം നല്ലതാവാം മോശമാവാം അതാണ് കര്‍മ്മ ഫലം…ആരും സാക്ഷ്യപ്പെടുത്താത്ത ഒരു സ്വര്‍ഗ്ഗത്തെ കാമിക്കുന്നതിലും ഭേദം ശാസ്ത്രം അംഗീകരിക്കുന്ന പുനര്‍ജ്ജനിയെ അംഗീകരിക്കുന്നതാണ്…അതല്ലെങ്കില്‍ നിര്‍ഗ്ഗുണ സത്വമായ ഈശ്വരനില്‍ ലയിക്കുക അഥവാ ഏതൊന്നില്‍ ചേരുമ്ബോഴാണോ ഞാനെന്ന ബോധം തോന്നാത്തത്, ഉഷ്ണം തോന്നാത്തത്, ശൈത്യം തോന്നാത്തത്, വിശപ്പോ ദാഹമോ കാമമോ അനുഭവപ്പെടാത്തത് അവിടെ ലയിക്കുക,അഥവാ മോക്ഷം..
അതല്ലേ ശ്രേഷ്ഠ തലം…അതാണ് ഈശ്വരീയം..പൂജ്യത്തില്‍ ലയിക്കുക..പൂജ്യമായിരിക്കുക..ഒന്ന് കൂട്ടാനോ ഒന്ന് കുറയ്ക്കാനോ ശ്രമിച്ചാല്‍ പിന്നെ ഈശ്വരനില്ല..ഈശ്വരന്‍ കൂട്ടിക്കൊടുപ്പുകാരനോ ഒഴിച്ച് കൊടുപ്പുകാരനോ അല്ല… ഹിത രഹിതനാണ്… അലിയോടും അജിയോടും ഔസേപ്പിനോടും തുല്യത കല്‍പ്പിക്കുന്നവന്‍…. വലിയ വട്ടപ്പൂജ്യം ആ പൂജ്യത്തില്‍ ലയിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ…വന്ദേ മാതരം.’
ഈ പോസ്റ്റ് ട്രോളായും ചിലർ ഏറ്റെടുത്തുകഴിഞ്ഞു. ബിജെപിയെ പരിഹസിക്കാനാണു ഈ പോസ്റ്റ് ചിലർ ആയുധമാക്കുന്നത്. എന്നാൽ അലി അക്ബറിനെ പ്രശംസിച്ചും ചിലർ എത്തുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍, മതത്തില്‍ ഇങ്ങനെ ഒക്കെ ചിന്താഗതിയുള്ള അപൂര്‍വ ആളുകളില്‍ ഒരു ആളാണ് അലി അക്ബ എന്നും വേദാന്തസാരം ലളിതമായി, സാമാന്യജനത്തിന്റെ ഭാഷയില്‍ പകര്‍ന്നു നല്‍കിയതിനു നന്ദി എന്നും ചിലർ കുറിക്കുന്നു
Post Your Comments