Latest NewsNewsIndia

ഷെയ്ഖ് റഷീദ് ഒരു വട്ട് മനുഷ്യനാണ്, ക്രിക്കറ്റ് കളിയിൽ ഇസ്ലാമിനെന്താണ് കാര്യം?: പരിഹസിച്ച് ഒവൈസി

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്ന് പ്രശംസിച്ച പാക് മന്ത്രി ഷെയ്ഖ് റഷീദിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസറുദ്ദീൻ ഒവൈസി. ഷെയ്ഖ് റഷീദ് ഒരു വട്ട് മനുഷ്യനാണെന്നും ഒവൈസി പരിഹസിച്ചു.
മുസാഫർനഗറിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ്ലാമിന് എന്താണ് ബന്ധം? നമ്മുടെ പൂർവ്വികർ പാകിസ്ഥാനിലേക്ക് പോകാതിരുന്നതിന് അള്ളാഹുവിനോട് നന്ദി പറയുന്നു. അല്ലെങ്കിൽ നമ്മൾ ആ വട്ട് മനുഷ്യനെ കാണേണ്ടി വന്നേനെ’ – ഒവൈസി പറഞ്ഞു. R

Read Also  :  കപ്പലണ്ടിക്ക് എരിവില്ല: കൊല്ലത്ത് കൂട്ടത്തല്ല്, നിരവധിപ്പേര്‍ക്ക് പരിക്ക്

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നായിരുന്നു ഷെയ്ഖ് റഷിദിന്റെ പരാമർശം. പാകിസ്ഥാൻ നേടിയ വിജയം ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ മുസ്ലീങ്ങളും ആഘോഷമാക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. എന്നാൽ, ഷെയ്ഖ് റഷീദിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button