KeralaLatest NewsNews

എല്ലാത്തിലും നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന നവോത്ഥാന കേരളത്തില്‍ 2021 ല്‍ നടന്നത് 45 ശൈശവ വിവാഹങ്ങള്‍

തിരുവനന്തപുരം : രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇക്കൊല്ലം ഓഗസ്റ്റ് മാസം വരെ സംസ്ഥാനത്ത് 45 ശൈശവവിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 41 ആയിരുന്നു. ശിശുക്ഷേമവകുപ്പിന് ലഭിച്ച പരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. അതേസമയം, വകുപ്പ് അറിയാത്ത നിരവധി വിവാഹങ്ങള്‍ വേറെയുമുണ്ട്. ഏറ്റവും അധികം നടന്നത് വയനാട് ജില്ലയിലാണ്. 2021 ല്‍ മാത്രം വയനാട്ടില്‍ നടന്നത് 36 വിവാഹങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇത് 27 ആയിരുന്നു.അതായത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ശൈശവ വിവാഹങ്ങളില്‍ ഭൂരിഭാഗവും നടന്നത് വയനാട് ജില്ലയിലാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

മദ്ധ്യകേരളത്തില്‍ ഏറ്റവുമധികം ശൈശവ വിവാഹങ്ങള്‍ നടന്നത് ഇടുക്കിയിലാണ്. മൂന്ന് വിവാഹങ്ങളാണ് ഇവിടെ നടന്നതായി റിപ്പോര്‍ട്ടിലുള്ളത്. കോട്ടയത്തും എറണാകുളത്തും രണ്ട് വീതവും തൃശ്ശൂരില്‍ ഒരു വിവാഹവും നടന്നു. ജില്ലകളിലെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ശൈശവ വിവാഹങ്ങള്‍ നടന്നിരുന്നു. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോ വിവാഹവും നടന്നിട്ടുണ്ട്.

2020 ഏപ്രില്‍ മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച 145 പരാതികളില്‍ 109 വിവാഹങ്ങളും തടയാന്‍ സാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button