അബുദാബി: വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ബ്രോക്കർമാർ മുഖേനയോ വെബ്‌സൈറ്റിലൂടെയോ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയോ മാർക്കറ്റിങ് നടത്താമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ടെലിമാർക്കറ്റിങ് രീതി ഉപയോഗിക്കരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിലുള്ള പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. നിയമലംഘകർക്കെതിരെ പരാതി അറിയിക്കാൻ 800 555 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post Your Comments