തൃശൂർ: പ്രളയത്തിൽ ഒഴുകിയ പോയ കള്ളുഷാപ്പിന് പുനർജീവൻ. ഒഴുകിയപ്പോയ ഷാപ്പിരുന്ന സ്ഥലത്ത് ടാർപാളിൻ കെട്ടിയാണ് കച്ചവടം പുനരാരംഭിച്ചത്. പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഷാപ്പ് യാത്രക്കാർക്ക് കൗതുകമാവുകയാണ്. എരുമേലിക്ക് അടുത്ത് കുറവുമൂഴിയിലാണ് സംഭവം. പ്രളയത്തിൽ ഷാപ്പ് ഒഴുകി പോയെങ്കിലും കച്ചവടം നിർത്താൻ ഷാപ്പ് കാർക്ക് മനസ്സുവന്നില്ല.
ഒഴുകിപ്പോയ ഷോപ്പിംഗ് സ്ഥലത്ത് തന്നെ ടാർപാളിൻ കെട്ടി ഷാപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത പ്രളയത്തിൽ കുറുവാമൂഴിയിലെ പതിമൂന്നോളം വീടുകളും ഒപ്പം അടുത്തുണ്ടായിരുന്ന ഷാപ്പും പൂർണമായും ഒഴുകി പോയിരുന്നു.
എന്നാൽ ഷാപ്പ് നിലനിന്ന് സ്ഥാനത്ത് ടാർപാളിൻ വലിച്ചുകെട്ടി അടിയിൽ ബെഞ്ചും മേശയുമിട്ടാണ് ഷാപ്പ് താൽക്കാലികമായി പ്രവർത്തന ക്ഷമമാക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകളെ എല്ലാം ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments