കൊച്ചി: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ അടച്ചിട്ട തിയറ്റര്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുറന്നത്. കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍ തുറന്ന് സജീവമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത് എത്തി. തിയറ്ററുകളുടെത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിന് നേരെ വധശ്രമം: രണ്ട് കി.മീ കാറിന്‍റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ചു
‘സംസ്ഥാനത്തെ തിയറ്ററുകളുടെ ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം സിനിമയിലെ ഒരു വമ്പന്‍നിര വിട്ടാല്‍ ബാക്കിയുള്ളവരെല്ലാം താഴെ നിരയാണ്. തിയറ്റര്‍ എന്നത് അവരുടെ ജീവിത പ്രശ്‌നം കൂടിയാണ്. പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കലിന്റെ ഉത്സവകാലം കൂടിയാണ് ഇന്നു മുതല്‍. ജയിംസ് ബോണ്ടാണ് ആദ്യം റിലീസ്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെയുണ്ടാവട്ടെ, ഇതൊരു വലിയ വ്യവസായം അല്ലെ’ സുരേഷ് ഗോപി പറഞ്ഞു.
‘തിയറ്ററുകളെല്ലാം കോടികള്‍ ഇന്‍വെസ്റ്റ് ചെയ്താണ് പുതിയ മികച്ച ആസ്വാദനത്തിനായി ഒരുക്കുന്നത്. അപ്പോള്‍ ഏല്ലാം ആഘോഷമായി മാറട്ടെ. കാവല്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമകള്‍ക്കും പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷയാണ്. പഴയ ഉത്സവ ലഹരി സിനിമ വ്യവസായത്തിന് തിരിച്ചുപിടിക്കാന്‍ കഴിയട്ടെ’ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി .
Post Your Comments