മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. സമീർ വാങ്കഡെയ്ക്ക് എതിരെ പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് മഹാരാഷ്ട്ര മിനിസ്റ്റർ അടക്കമുള്ളവരുടെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് വ്യക്തമാക്കിയത്. എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
ആരോപണവുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയെ ചോദ്യം ചെയ്തതായും കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് അറിയിച്ചു. ആവശ്യമെങ്കിൽ വാങ്കഡെയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹത്തിനെതിരായുള്ള ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെകപ്പലിലെ ലഹരികേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും ഗ്യാനേശർ സിംഗ് വ്യക്തമാക്കി.
Post Your Comments