ThiruvananthapuramNattuvarthaLatest NewsKeralaNews

ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്, ഏതാണ്ടെല്ലാം സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആണ്: അനുപമ വിഷയത്തിൽ പിസി ജോര്‍ജ്

. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്

തിരുവനന്തപുരം : തന്റെ സമ്മതമില്ലാതെ വീട്ടുകാർ കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്ന് അമ്മ അനുപമ പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നും ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണെന്നും പിസി ജോര്‍ജ്. കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും എന്നാൽ ഇവർ പരയുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

‘അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവര്‍ പ്രസവിച്ച കുഞ്ഞ്. അതില്‍ സംശയമില്ല. പക്ഷെ അവര്‍ പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ഞാനൊന്നും അറിഞ്ഞില്ലെന്ന് അനുപമ പറയുന്നത് നമ്മളെയെല്ലാം വിഡ്ഡിയാക്കുകയാണ്. അത് ചെയ്യരുത്. ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആണ്. തള്ളയ്ക്ക് അവകാശപ്പെട്ടതാണ് കുഞ്ഞ്. പക്ഷെ ആ തള്ള പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. കേട്ടാലറിയാം’ പിസി ജോര്‍ജ് പറഞ്ഞു.

read also: ‘കോണ്‍​ഗ്രസ് സൈബര്‍ ആക്രമണം അപലപനീയം’: ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കെ മുരളീധരന്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ പിസി ജോര്‍ജ് പ്രതികരിച്ചു. മേയര്‍ സുന്ദരിയാണല്ലോ അതിലെന്താ കുഴപ്പമെന്ന് ചോദിച്ച പിസി ഇത്തരം കാര്യങ്ങളൊക്കെ ക്ഷമിക്കണമെന്നും അഭിപ്രായപ്പെട്ടു. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലമാണ്. മുരളി അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നെന്നും പിസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button