അബുജ : നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളെ ഭീകരര്‍ വെടിവെച്ചു കൊന്നു. 18 പേരാണ് ഭീകരരുടെ തോക്കിനിരയായത്. പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന ഭീകരര്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസികളില്‍ കുറേ പേര് സംഭവസ്ഥലത്തു തന്നെ മരിച്ചുവീണു. ചിലര്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
വംശവെറിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മസ്ജിദിലേയും പ്രദേശങ്ങളിലെയും സിസി ടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുകയാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments